Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വിവാദങ്ങൾക്കിടെ വൈദ്യുതി മന്ത്രിയുമായി കെഎസ്ഇബി ചെയർമാൻ കൂടിക്കാഴ്ച നടത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: വൈദ്യുതി കരാറുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ വൈദ്യുതി മന്ത്രി സണ്ണി ജോസഫുമായി കെഎസ്ഇബി ചെയർമാൻ എൻ. പ്രശാന്ത് കൂടിക്കാഴ്ച നടത്തി. മന്ത്രിയുടെ അതൃപ്തി നിലനിൽക്കുന്ന സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ച. വൈദ്യുതി മേഖലയിലെ പ്രതിസന്ധിയും ഇതുവരെ ഉണ്ടായ സംഭവവികാസങ്ങളും ചർച്ചയായതായാണ് വിവരം.

വൈദ്യുതി കരാറുമായി ബന്ധപ്പെട്ടാണ് മന്ത്രി സണ്ണി ജോസഫും മുഖ്യമന്ത്രിയും തമ്മിൽ അഭിപ്രായവ്യത്യാസം പരസ്യമായത്. കരാർ സംബന്ധിച്ച കാര്യങ്ങൾ അറിയിച്ചില്ലെന്നും തീരുമാനങ്ങൾ തന്റെ അറിവോടെയല്ല നടന്നതെന്നുമുള്ള മന്ത്രിയുടെ നിലപാടാണ് വിവാദങ്ങൾക്ക് വഴിവെച്ചത്.

വൈദ്യുതി പ്രതിസന്ധിയില്ലെന്ന വാദത്തെയും മന്ത്രി ചോദ്യം ചെയ്തിരുന്നു. ജിഎൻഎ കരാർ ഒഴിവാക്കാനാണ് വൈദ്യുതി പ്രതിസന്ധിയില്ലെന്ന് പറയുന്നതെന്നും മന്ത്രി ആരോപിച്ചു. കരാർ വേണ്ടെന്ന് വെക്കാനുള്ള കാരണം എന്താണെന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അതേസമയം, എല്ലാ കാര്യങ്ങളും മന്ത്രിയെ അറിയിക്കുന്നുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മന്ത്രിയെ മറികടന്ന് പവർ സെക്രട്ടറിയും കെഎസ്ഇബി ചെയർമാനും മുഖ്യമന്ത്രിയുമായി ചർച്ച നടത്തി തീരുമാനങ്ങളെടുത്തുവെന്ന ആരോപണവും വിവാദത്തിന് ആക്കം കൂട്ടി.

യുഡിഎഫ് കൺവീനറുടെ വിമർശനത്തിന് പിന്നാലെയാണ് മന്ത്രി സണ്ണി ജോസഫും മുഖ്യമന്ത്രിക്കെതിരെ പരസ്യമായി രംഗത്തെത്തിയത്. ഈ സാഹചര്യത്തിൽ കെഎസ്ഇബി ചെയർമാനുമായുള്ള കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയ പ്രാധാന്യവും കൈവന്നിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix