തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട് കേസിൽ പി.എസ്.സി ചെയർമാൻ എം.ആർ. ബൈജു അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രത്യേക അന്വേഷണ സംഘം. ഇതുസംബന്ധിച്ച് സംഘം തിരുവനന്തപുരം വിജിലൻസ് കോടതിയിൽ റിപ്പോർട്ട് നൽകി. ഇക്കാര്യം ഹൈക്കോടതി സിംഗിൾ ബെഞ്ചിനെയും അറിയിക്കും.
രണ്ട് തവണ നോട്ടീസ് നൽകിയിട്ടും എം.ആർ. ബൈജു അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായില്ല. ഹൈക്കോടതിയിൽ നിലവിലുള്ള കേസിൽ വിധി വന്നശേഷം തുടർനടപടികൾ സ്വീകരിക്കാമെന്നായിരുന്നു ബൈജുവിന്റെ മറുപടി.
എന്നാൽ അന്വേഷണം എത്രയും വേഗം പൂർത്തിയാക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം. ഇതിന്റെ ഭാഗമായി എം.ആർ. ബൈജുവിന്റെ മൊഴി രേഖപ്പെടുത്തേണ്ടതുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.


