Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വിൽ യങ്ങിന് സെഞ്ച്വറി, കിവികൾക്ക് കൂറ്റൻ സ്കോർ; ഇന്ത്യയുടെ ലക്ഷ്യം 334

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബേ ഓവൽ: ഇന്ത്യ ന്യൂസീലൻഡ് നാലാം ഏകദിനത്തിൽ ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ഇന്ത്യക്കെതിരെ കിവീസ് 50 ഓവറിൽ 333 റൺസെടുത്തു. മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്ത വിൽ യങിന്റെ സെഞ്ചുറിയാണ് ന്യൂസിലൻഡിന് കരുത്തായത്. 108 പന്തിൽ 14 ഫോറും നാല് സിക്സും സഹിതം 125 റൺസെടുത്ത യങ് ടോപ് സ്കോററായി.

ടിം സീഫെർട്ട് 48 പന്തിൽ 58 റൺസും ഫിൻ അലൻ 30 പന്തിൽ 41 റൺസും നേടി. ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ 24 റൺസും ക്രിസ്റ്റ്യൻ ക്ലാർക്ക് 22 റൺസും നേടി. ഇന്ത്യൻ ബൗളർമാരിൽ അക്സർ പട്ടേൽ, ഔകിബ് നബി, ഗുർനൂർ ബ്രാർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അർഷ്ദീപ് സിങ്, നമൻ ധീർ എന്നിവർ ഓരോ വിക്കറ്റ് നേടി. പത്ത് ഓവറിൽ 39 റൺസ് മാത്രം വഴങ്ങിയ അക്സർ പട്ടേലാണ് ഇന്ത്യൻ ബൗളർമാരിൽ മികച്ചുനിന്നത്.

50 ഓവർ പൂർത്തിയാകുമ്പോൾ 333 റൺസിലെത്തിയ ന്യൂസിലൻഡ് അവസാന ഓവറുകളിൽ തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെടുത്തുകയായിരുന്നു. 334 റൺസ് വിജയലക്ഷ്യവുമായി ഇന്ത്യ ഉടൻ മറുപടി ബാറ്റിങ്ങിനിറങ്ങും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix