കൊച്ചി: എംജി സർവകലാശാലയിൽ മാധ്യമ നിയന്ത്രണം ശക്തമാക്കി വൈസ് ചാൻസലർ. ഇതുസംബന്ധിച്ച് വിസിയുടെ പുതിയ ഉത്തരവ് പുറത്തിറക്കി. വാർത്തകൾക്കും മറ്റുമായി സർവകലാശാലയിൽ എത്തുന്ന മാധ്യമങ്ങൾ മുൻകൂർ വിസിയിൽ നിന്ന് അനുവാദം വാങ്ങണമെന്നാണ് ഉത്തരവ്. രജിസ്ട്രാറാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്.


