എറണാകുളം: കുറുപ്പുംപടിയിലുണ്ടായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. വേങ്ങൂർ രാജഗിരി വിശ്വജ്യോതി കോളേജിലെ ഒന്നാം വർഷ സൈക്കോളജി വിദ്യാർഥിനി റയാ റോയ് (19) ആണ് മരിച്ചത്. സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം.
ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് എതിർദിശയിൽ വന്ന ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്ന സുഹൃത്തിനും പരിക്കേറ്റു. ഇയാളെ ഉടൻ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റയാ റോയിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.


