തിരുവനന്തപുരം: സി.എം. കിഡ്‌സ് സ്കോളർഷിപ്പ് (എൽ.എസ്.എസ്/യു.എസ്.എസ്) പദ്ധതിയിലെ മുഴുവൻ കുടിശ്ശിക തുകയും സർക്കാർ അനുവദിച്ചു. സ്കോളർഷിപ്പ് വിതരണത്തിനായി 20.52 കോടി രൂപ അടിയന്തരമായി അനുവദിക്കാൻ ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിർദേശം നൽകി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആവശ്യം പരിഗണിച്ചാണ് തീരുമാനം.
2026-27 അധ്യയന വർഷത്തെ സ്കോളർഷിപ്പ് തുക മാർച്ച് 31നകം വിതരണം ചെയ്യും. അർഹരായ എല്ലാ വിദ്യാർഥികൾക്കും സമയബന്ധിതമായി സ്കോളർഷിപ്പ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
ഭാവിയിൽ സ്കോളർഷിപ്പ് തുക കുടിശ്ശികയാകുന്ന സാഹചര്യം ഒഴിവാക്കാൻ നടപടികൾ കൂടുതൽ കാര്യക്ഷമമാക്കാനും ബന്ധപ്പെട്ട വകുപ്പുകൾക്ക് മുഖ്യമന്ത്രി നിർദേശം നൽകി.




