Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

രാഹുൽ ഗാന്ധിക്കെതിരെ ഹിന്ദുവിരുദ്ധ പ്രചാരണവുമായി ബിജെപി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോൺ ചോർത്തിയെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് പിന്നാലെ അദ്ദേഹത്തിനെതിരെ ഹിന്ദുവിരുദ്ധ പ്രചാരണം ശക്തമാക്കി ബിജെപി. രാഹുലിന്റെ വെല്ലുവിളി പാർലമെന്റിൽ നേരിടാനാണ് ബിജെപിയുടെ നീക്കം. ഇതിന്റെ ഭാഗമായി പാർലമെന്റിൽ ചർച്ചയ്ക്കുള്ള തയ്യാറെടുപ്പുകളും ആരംഭിച്ചു.

കഴിഞ്ഞ വർഷം രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിന്റെ വീഡിയോ പുറത്തെടുത്താണ് ബിജെപി പുതിയ പ്രചാരണം നടത്തുന്നത്. ഛഠ് പൂജയെ രാഷ്ട്രീയ പ്രചാരണത്തിനും ഫോട്ടോ സെഷനുമുള്ള അവസരമാക്കി പ്രധാനമന്ത്രി മാറ്റുകയാണെന്ന രാഹുലിന്റെ വിമർശനത്തെ ഛഠ് പൂജയെ അപമാനിച്ചുവെന്ന രീതിയിലാണ് ബിജെപി അവതരിപ്പിക്കുന്നത്. പാർട്ടി വക്താവ് പ്രദീപ് ഭണ്ഡാരിയുടെ നേതൃത്വത്തിലാണ് പ്രചാരണം ശക്തമാക്കുന്നത്.

പ്രധാനമന്ത്രിയുടെ ഫോൺ ചോർത്തൽ ആരോപണത്തിൽ തെളിവുണ്ടെങ്കിൽ പാർലമെന്റിൽ ഹാജരാക്കണമെന്ന് മന്ത്രി പ്രഹ്ലാദ് ജോഷി രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടു. സമൂഹമാധ്യമങ്ങളിലൂടെയുള്ള വെല്ലുവിളികൾ അവസാനിപ്പിച്ച് പാർലമെന്റിൽ ചർച്ചയ്ക്ക് എത്തണമെന്നും ബിജെപി ആവശ്യപ്പെട്ടു.

അതേസമയം, മണ്ഡല പുനർനിർണയ ബിൽ പാസാക്കുന്നതിനായി പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കുന്ന കാര്യത്തിൽ അടുത്തയാഴ്ച തീരുമാനമുണ്ടായേക്കും. ഈ മാസം അവസാനത്തോടെ പ്രത്യേക സമ്മേളനം നടന്നാൽ ശൈത്യകാല സമ്മേളനം ഡിസംബർ ആദ്യവാരം ആരംഭിക്കാനാണ് സാധ്യത.

പ്രത്യേക സമ്മേളനത്തിന് മുന്നോടിയായി ഈ മാസം 23ന് കേന്ദ്ര മന്ത്രിസഭ പുനഃസംഘടിപ്പിച്ചേക്കുമെന്നും അഭ്യൂഹമുണ്ട്. മുന്നണി ബന്ധങ്ങളും രാഷ്ട്രീയ സമവാക്യങ്ങളും ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കമെന്നാണ് സൂചന. കേരളത്തിൽ നിന്ന് സി. സദാനന്ദന്റെ പേരും മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഉയരുന്നുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix