Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വിഡി സതീശനിൽ വിശ്വാസമുണ്ടെന്ന് ആശമാർ; വാക്കുമാറിയാൽ വീണ്ടും സമരത്തിലേക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം 21,000 രൂപയായി ഉയര്‍ത്തുക, വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കുക എന്നീ ആവശ്യങ്ങള്‍ എത്രയും പെട്ടെന്ന് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ വാക്കു തന്നതായി ആശാ വര്‍ക്കര്‍മാരുടെ സമരസമിതി നേതാവ് എസ് മിനി. സതീശന്‍ മുഖ്യമന്ത്രിയായതിനു ശേഷം നാലഞ്ചു തവണ കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ട്. വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ തീരുമാനമെടുക്കാനും ഓണറേറിയം വര്‍ധിപ്പിക്കാനും കൂടുതല്‍ സമയം വേണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ 4 മാസത്തില്‍ കൂടുതല്‍ സമയം നല്‍കാനാവില്ലെന്നും ജനുവരിയോടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വീണ്ടും സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരത്തിനിറങ്ങുമെന്നും മിനി പറഞ്ഞു.

സിഐടിയുവിന്റെ നേതൃത്വത്തില്‍ ആശാ വര്‍ക്കര്‍മാര്‍ 3 ദിവസം നടത്തിയ സമരം പരാജയമായിരുന്നു. ഇപ്പോള്‍ ആശാ വര്‍ക്കര്‍മാര്‍ക്ക് മാസം 15,000 രൂപ കിട്ടുന്നുണ്ടെങ്കില്‍ അതിനു കാരണം 263 ദിവസം നീണ്ട സെക്രട്ടേറിയേറ്റിന് മുന്നില്‍ നടന്ന സമരമാണെന്നും ഇവർ പറയുന്നു. ആശമാരുടെ സമരം യുഡിഎഫിന് ഗുണം ചെയ്തിട്ടുണ്ട്. പക്ഷേ, സതീശന്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തി എന്നതിനോട് യോജിപ്പില്ല. ശക്തമായ ഭരണവിരുദ്ധ വികാരം ഇവിടെ ഉണ്ടായിരുന്നു. അതില്‍ ഒരു വലിയ വിഷയം ആശമാരുടേതായിരുന്നു. രാഷ്ട്രീയ മുതലെടുപ്പ് നടത്തണമായിരുന്നെങ്കില്‍ ഞങ്ങളെ എല്‍ഡിഎഫിനും ഉപയോഗിക്കാമായിരുന്നു എന്നും മിനി പറഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix