Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സ്റ്റേ വയറിൽനിന്ന് ഷോക്കേറ്റ് 14കാരൻ മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: തിരൂരങ്ങാടി ചെറുമുക്കിൽ വൈദ്യുതി ലൈനിന്റെ സ്റ്റേ വയറിൽനിന്ന് ഷോക്കേറ്റ് 14കാരൻ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് നിർദേശം നൽകി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. സംഭവത്തിൽ ഡെപ്യൂട്ടി ചീഫ് എൻജിനീയറോട് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി ആവശ്യപ്പെട്ടു. റിപ്പോർട്ട് പരിശോധിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സംഭവത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിച്ച് നടപടി സ്വീകരിക്കാനും മന്ത്രി നിർദേശം നൽകി. മരിച്ച കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ കെഎസ്ഇബിക്കും നിർദേശം നൽകിയിട്ടുണ്ട്.

ഇന്ന് രാവിലെയാണ് സുഹൃത്തുക്കളോടൊപ്പം വയലിൽ നിൽക്കുകയായിരുന്ന ജുനൈദ് (14) സ്റ്റേ വയറിൽനിന്ന് ഷോക്കേറ്റ് മരിച്ചത്. അപകടം നടന്ന സ്ഥലത്തുവെച്ചുതന്നെ കുട്ടിയുടെ മരണം സംഭവിച്ചു. വെന്നിയൂർ കെഎസ്ഇബി സെക്ഷന്റെ പരിധിയിലാണ് അപകടം ഉണ്ടായത്.

സ്റ്റേ വയറിലെ വൈദ്യുതി ചോർച്ചയെക്കുറിച്ച് പലതവണ അധികൃതരെ അറിയിച്ചിട്ടും പരിഹാരനടപടികൾ സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. സംഭവം കെഎസ്ഇബിയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix