Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പേരാമ്പ്രയിൽ ജപ്തി നടപടിക്കിടെ വീട്ടമ്മ മരിച്ച സംഭവം; മൃതദേഹവുമായി ബാങ്കിന് മുന്നിൽ നാട്ടുകാരുടെ പ്രതിഷേധം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: പേരാമ്പ്രയിൽ ജപ്തി നടപടിക്കിടെ വീട്ടമ്മ കവിത മരിച്ച സംഭവത്തിൽ മൃതദേഹവുമായി ബാങ്കിന് മുന്നിൽ നാട്ടുകാരുടെ പ്രതിഷേധം. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ നടുവണ്ണൂർ ശാഖയ്ക്ക് മുന്നിലാണ് പ്രതിഷേധം ശക്തമായത്. മൃതദേഹം ആംബുലൻസിൽ ബാങ്കിന് മുന്നിലെത്തിച്ചാണ് നാട്ടുകാർ റോഡ് ഉപരോധിച്ചത്. കവിതയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും വായ്പ പൂർണമായും എഴുതിത്തള്ളണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.

റോഡിൽ ഗതാഗതം തടസപ്പെട്ടതോടെ പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. സമരക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തതും പ്രതിഷേധം ശക്തമാക്കി. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നാണ് നാട്ടുകാരുടെ നിലപാട്. പെരാമ്പ്ര, ബാലുശേരി എം.എൽ.എമാർ ബാങ്ക് അധികൃതരുമായി ചർച്ച നടത്തുകയാണ്.

കുടുംബത്തിന് വായ്പ തിരിച്ചടയ്ക്കാനുള്ള സാമ്പത്തികശേഷിയില്ലെന്നും ബാങ്കിന്റെ നടപടികളാണ് കവിതയുടെ മരണത്തിന് കാരണമായതെന്നും പ്രതിഷേധക്കാർ ആരോപിച്ചു. കവിതയുടെ മരണം കൊലപാതകത്തിന് തുല്യമാണെന്നും ബാങ്ക് അധികൃതർക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

വീട് നിർമാണത്തിനായി കവിത ബാങ്കിൽനിന്ന് 26 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ പലിശയടക്കം വായ്പാബാധ്യത 50 ലക്ഷത്തോളം രൂപയായി ഉയർന്നു. ജപ്തി നടപടികൾക്കായി എത്തുമെന്ന് ബാങ്ക് അധികൃതർ നേരത്തെ അറിയിച്ചിരുന്നു.

വടകര കൈനാട്ടിയിലെ പെയിന്റ് കടയിൽ ജീവനക്കാരനായ ബാബുവിന്റെ ഭാര്യയും പയ്യോളി സ്വദേശിനിയുമാണ് കവിത. രാവിലെ ബാങ്ക് അധികൃതരും അഡ്വക്കറ്റ് കമ്മിഷനും പൊലീസും ജപ്തി നടപടികൾക്കായി വീട്ടിലെത്തിയപ്പോഴാണ് കവിതയെ കാണാതായത്. തുടർന്ന് നടത്തിയ തിരച്ചിലിൽ താമസിക്കുന്ന വീടിന് പിന്നിലെ പഴയ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix