Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ബോർഡ് കോർപ്പറേഷൻ നിയമനം വൈകുന്നു; യു.ഡി.എഫിൽ ഭിന്നത രൂക്ഷം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ബോർഡ്, കോർപ്പറേഷൻ നിയമനങ്ങൾ വൈകുന്നതിൽ യു.ഡി.എഫിൽ അതൃപ്തി പുകയുന്നു. യു.ഡി.എഫ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രിമാരായ മോൻസ് ജോസഫും ഷിബു ബേബി ജോണും രംഗത്തെത്തി. ബോർഡ്, കോർപ്പറേഷനുകളിലെ നിയമനങ്ങൾ എത്രയും വേഗം പൂർത്തിയാക്കുന്നതാണ് ഉചിതമെന്ന് മന്ത്രി മോൻസ് ജോസഫ് മുന്നറിയിപ്പ് നൽകി. അർഹമായ പരിഗണന നൽകണമെന്ന് ആവശ്യപ്പെട്ട് ആർ.എസ്.പി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. ചർച്ചകൾ വൈകുന്നതിൽ കോൺഗ്രസിനുള്ളിലും അമർഷം ശക്തമാണ്.

ബോർഡ്, കോർപ്പറേഷൻ നിയമനങ്ങൾ അനിശ്ചിതമായി നീളുന്നതിലാണ് ഘടകകക്ഷികൾ അതൃപ്തി പരസ്യമാക്കിയത്. യു.ഡി.എഫിലെ പ്രധാന ഘടകകക്ഷികളായ കേരള കോൺഗ്രസ് ജോസഫ് വിഭാഗവും ആർ.എസ്.പിയും മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചിരുന്നു. സർക്കാർ അധികാരത്തിലെത്തി ആറുമാസം പിന്നിട്ടിട്ടും നിയമനങ്ങൾ നടക്കാത്തതാണ് ഘടകകക്ഷികളെ പ്രകോപിപ്പിച്ചത്. 15 പദവികൾ ആവശ്യപ്പെട്ട ആർ.എസ്.പിക്ക് അതിന്റെ പകുതി പോലും നൽകാനാകില്ലെന്നാണ് നേതൃത്വത്തിന്റെ മറുപടി.

കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ പ്രധാന ആവശ്യം പാർട്ടി ചെയർമാൻ പി.ജെ. ജോസഫിന് ക്യാബിനറ്റ് പദവി നൽകണമെന്നതാണ്. എന്നാൽ, ഈ ആവശ്യം അംഗീകരിക്കാനാകില്ലെന്ന കോൺഗ്രസ് നിലപാടാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തെ ചൊടിപ്പിച്ചത്. ചർച്ചകൾ ഏകപക്ഷീയമായാണ് നടക്കുന്നതെന്ന വിമർശനവും കോൺഗ്രസിനുള്ളിൽ ഉയരുന്നുണ്ട്. വർക്കിങ് പ്രസിഡന്റുമാരെ മാറ്റിനിർത്തുന്നതിലും പാർട്ടിക്കുള്ളിൽ പരാതിയുണ്ട്.

സർക്കാർ അധികാരത്തിലെത്തി ആറുമാസം പിന്നിട്ടിട്ടും ബോർഡ്, കോർപ്പറേഷൻ നിയമന ചർച്ചകൾ എങ്ങുമെത്തിയിട്ടില്ല. വിഷയം ചർച്ച ചെയ്യാൻ യു.ഡി.എഫ് യോഗമോ ഉഭയകക്ഷി യോഗമോ ചേരാത്തതിലും ഘടകകക്ഷികൾക്ക് അമർഷമുണ്ട്. എൽ.ഡി.എഫ് സഹയാത്രികർ ഇപ്പോഴും ചില കോർപ്പറേഷനുകളുടെ തലപ്പത്ത് തുടരുന്നതും യു.ഡി.എഫിൽ അതൃപ്തിക്ക് കാരണമായിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix