Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

തമിഴ്നാട്ടിൽ നിന്നുള്ള ക്വാറി ഉൽപ്പന്നങ്ങളുടെ നിരോധനം റദ്ദാക്കി ഹൈക്കോടതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: തമിഴ്നാട്ടിൽ നിന്നുള്ള ക്വാറി ഉൽപ്പന്നങ്ങൾ കേരളമടക്കമുള്ള അയൽസംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് ഏർപ്പെടുത്തിയ നിരോധനം റദ്ദാക്കി മദ്രാസ് ഹൈക്കോടതി. തമിഴ്നാട് സർക്കാർ പുറത്തിറക്കിയ ഉത്തരവാണ് കോടതി റദ്ദാക്കിയത്. 2011ലെ നിയമത്തിൽ കഴിഞ്ഞ ജൂലൈയിൽ ഭേദഗതി വരുത്തിയ ‘3 എ’ ചട്ടം ഭരണഘടനാ വിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. താൽക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജിയോളജി വകുപ്പ് ഡയറക്ടർക്ക് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.

2027 ജനുവരി 25 വരെ നിരോധനം നീട്ടിക്കൊണ്ടായിരുന്നു തമിഴ്നാട് സർക്കാർ ഉത്തരവിറക്കിയിരുന്നത്. കല്ല്, എം-സാൻഡ്, ജെല്ലി തുടങ്ങിയ നിർമാണ സാമഗ്രികളുടെ നീക്കം തടഞ്ഞതോടെ കേരളത്തിലെ നിർമാണ മേഖല വലിയ പ്രതിസന്ധിയിലായിരുന്നു. ദേശീയപാതാ നിർമാണം ഉൾപ്പെടെയുള്ള പദ്ധതികളെയും നിരോധനം ബാധിച്ചു.

ഇടപ്പള്ളി-മൂത്തകുന്നം റീച്ചിലെ നിർമാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ക്വാറി ഉൽപ്പന്നങ്ങൾ ലഭിക്കാത്തത് ഇപ്പോഴും പ്രതിസന്ധിയായി തുടരുകയാണ്. കേരളത്തിന്റെ നിർമാണ ആവശ്യങ്ങൾക്കുള്ള കരിങ്കല്ലിന്റെ ഏകദേശം 40 ശതമാനവും തമിഴ്നാട്ടിൽ നിന്നാണ് ലഭിച്ചിരുന്നത്. നിരോധനം മൂലം നിർമാണ സാമഗ്രികളുടെ ലഭ്യത കുറഞ്ഞത് വിവിധ പദ്ധതികളുടെ പുരോഗതിയെയും ബാധിച്ചിരുന്നു.

തമിഴ്നാട്ടിൽ ക്വാറി ഉൽപ്പന്നങ്ങളുടെ ലഭ്യത കുറഞ്ഞതും അനധികൃത ഖനനം വർധിച്ചതും ചൂണ്ടിക്കാട്ടിയായിരുന്നു ജൂലൈയിൽ സർക്കാർ ആദ്യം മൂന്ന് മാസത്തേക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. പിന്നീട് നിരോധനം 2027 ജനുവരി 25 വരെ നീട്ടുകയായിരുന്നു.

നിരോധനത്തിൽ ഇളവ് ആവശ്യപ്പെട്ട് കേരളം തമിഴ്നാട് സർക്കാരിനെ സമീപിച്ചിരുന്നു. വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്ക്ക് കത്തയച്ചെങ്കിലും അനുകൂലമായ നടപടി ഉണ്ടായിരുന്നില്ല.

ഇതിനിടെയാണ് നിരോധനം റദ്ദാക്കിക്കൊണ്ടുള്ള മദ്രാസ് ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. വിധി കേരളത്തിലെ നിർമാണ മേഖലയ്ക്കും ദേശീയപാതാ വികസന പദ്ധതികൾക്കും വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ. ക്വാറി ഉൽപ്പന്നങ്ങളുടെ നീക്കം പുനഃസ്ഥാപിക്കാനായാൽ നിർമാണ മേഖലയിലെ നിലവിലെ പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് കേരളം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix