Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കുതിപ്പിന് ശേഷം കിതച്ച് സ്വർണ്ണം; ഒരു ലക്ഷത്തിന് താഴെയെത്തി സ്വര്‍ണ്ണവില

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: റെക്കോർഡ് കുതിപ്പിന് പിന്നാലെ സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. കേരളത്തിൽ ഒരു പവൻ സ്വർണത്തിന്റെ വില വീണ്ടും ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്തി. 560 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന് 99,760 രൂപയായി. ഗ്രാമിന് 70 രൂപ കുറഞ്ഞ് 12,470 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 239 ദിവസങ്ങൾക്ക് ശേഷമാണ് സംസ്ഥാനത്ത് സ്വർണവില വീണ്ടും ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്തുന്നത്.

അന്താരാഷ്ട്ര വിപണിയിൽ ഡോളർ ശക്തിപ്രാപിച്ചതാണ് സ്വർണവില ഇടിയാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. ഡോളറിന്റെ മൂല്യം ഉയർന്നതോടെ നിക്ഷേപകർ സ്വർണത്തിൽനിന്ന് പണം പിൻവലിച്ച് മറ്റ് നിക്ഷേപങ്ങളിലേക്ക് മാറുന്നതും വിലയെ ബാധിച്ചു. അമേരിക്കയിൽ പണപ്പെരുപ്പം ഉയർന്നതോടെ ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്താനുള്ള സാധ്യതയും ഡോളറിന് അനുകൂലമായ ഘടകമായി വിലയിരുത്തപ്പെടുന്നു.

എൻവിഡിയ ചാരവൃത്തി വിവാദത്തിന് പിന്നാലെ നിർമിതബുദ്ധി മേഖലയിലെ നിക്ഷേപങ്ങളിൽ കുറവുണ്ടായതും ഡോളറിന്റെ മുന്നേറ്റത്തിന് കാരണമായതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ഡോളറിനെതിരെ രൂപയുടെ മൂല്യം കുറഞ്ഞതും ഇന്ത്യയിലെ സ്വർണവിപണിയെ ബാധിക്കുന്നുണ്ട്. 2025 ഡിസംബർ അവസാനത്തോടെ ഒരു ഡോളറിന് ഏകദേശം 89.77 രൂപയായിരുന്ന വിനിമയനിരക്ക് 2026 നവംബറിൽ 93.93 രൂപയിലെത്തി. രൂപയുടെ മൂല്യം ഏകദേശം 4.6 ശതമാനം കുറഞ്ഞതോടെ സ്വർണത്തിന്റെ ഇറക്കുമതി ചെലവും വർധിച്ചു.

കേരളത്തില്‍ ഇന്ന് ഗ്രാമിന് 70 കുറഞ്ഞ് 12,470 രൂപയിലും, പവന് (8 ഗ്രാം) 560 രൂപ കുറഞ്ഞ് 99,760 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ പവന് 1,00,320 രൂപ ആയിരുന്നു. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 60 കുറഞ്ഞ് 10,205 രൂപയിലും, 8 ഗ്രാമിന് 81,640 രൂപയിലുമാണ് വ്യാപാരം.14 കാരറ്റിന് ഗ്രാമിന് 45 കുറഞ്ഞ് 7,985 രൂപയിലെത്തി. 8 ഗ്രാമിന് 63,880 രൂപയാണ്. 9 കാരറ്റ് ഗ്രാമിന് 30 കുറഞ്ഞ് 5,150 രൂപയായി. 8 ഗ്രാമിന് 41,200 രൂപയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix