കൊല്ലം: കുണ്ടറയിൽ നഴ്സിങ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. മുളവന സ്വദേശി റിനോ രാജൻ (22) ആണ് മരിച്ചത്. കുണ്ടറ ആശുപത്രിയിൽ ഇന്റേൺഷിപ്പിന്റെ ഭാഗമായി എത്തിയതായിരുന്നു റിനോ. ആശുപത്രിയിലെ മൂന്നാം നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.


