Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കൊച്ചിയിലെ സ്വകാര്യ ബസുകളുടെ സമയക്രമം പരിഷ്കരിക്കുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: കൊച്ചിയിലെ റോഡുകളിൽ സ്വകാര്യ ബസുകൾ നടത്തുന്ന അപകടകരമായ മത്സരയോട്ടം അവസാനിപ്പിക്കാൻ മോട്ടോർ വാഹനവകുപ്പ് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ജില്ലയിലെ സ്വകാര്യ ബസുകളുടെ സമയക്രമം അടിമുടി പരിഷ്കരിക്കും.

ഒരേ റൂട്ടിൽ സെക്കൻഡുകളുടെ വ്യത്യാസത്തിൽ ബസുകൾ എത്തുന്നതും യാത്രക്കാരെ കയറ്റാൻ പരസ്പരം മത്സരിക്കുന്നതും പതിവ് കാഴ്ചയാണ്. സ്റ്റോപ്പുകളിൽ സമയക്രമം തെറ്റുന്നതിനെ തുടർന്ന് ബസ് ജീവനക്കാർ തമ്മിൽ തർക്കങ്ങളും കൈയാങ്കളിയും ഉണ്ടാകാറുണ്ട്. ഇത്തരം സംഭവങ്ങൾ ഒഴിവാക്കുകയാണ് പുതിയ പരിഷ്കരണത്തിന്റെ ലക്ഷ്യം.

ഇനി എല്ലാ റൂട്ടുകൾക്കും ഒരേ യാത്രാസമയം എന്ന രീതി നടപ്പാക്കില്ല. ഓരോ റൂട്ടിലെയും ദൂരം, ഗതാഗതക്കുരുക്ക്, തിരക്കുള്ള സമയം, തിരക്കില്ലാത്ത സമയം തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ച ശേഷമായിരിക്കും സമയക്രമം നിശ്ചയിക്കുക.

ഇതിനായുള്ള പ്രാഥമിക പഠനം ജിപിഎസ് സംവിധാനത്തിന്റെ സഹായത്തോടെ മോട്ടോർ വാഹനവകുപ്പ് നടത്തിയിട്ടുണ്ട്. പഠനത്തിന്റെ അടിസ്ഥാനത്തിൽ ഓരോ റൂട്ടിനും അനുയോജ്യമായ സമയക്രമം തയ്യാറാക്കുമെന്ന് എറണാകുളം ആർ.ടി.ഒ ടി.പി. യൂസഫ് അറിയിച്ചു. പുതിയ പരിഷ്കാരം നടപ്പിലാകുന്നതോടെ സ്വകാര്യ ബസുകളുടെ മത്സരയോട്ടം കുറയ്ക്കാനും റോഡിലെ സുരക്ഷ വർധിപ്പിക്കാനും കഴിയുമെന്നാണ് മോട്ടോർ വാഹനവകുപ്പിന്റെ പ്രതീക്ഷ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix