Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

എസ്എൻഡിപി തെരഞ്ഞെടുപ്പ് കേസ്; വെള്ളാപ്പള്ളി നടേശന് അനുകൂലമായി കേന്ദ്ര സർക്കാർ റിപ്പോർട്ട്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: എസ്എൻഡിപി യോഗം തെരഞ്ഞെടുപ്പ് കേസിൽ വെള്ളാപ്പള്ളി നടേശൻ വിഭാഗത്തിന് അനുകൂല നിലപാടുമായി കേന്ദ്ര സർക്കാർ. സംസ്ഥാന കമ്പനി നിയമം എസ്എൻഡിപി യോഗത്തിന് ബാധകമല്ലെന്ന കമ്പനികാര്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട് കേന്ദ്രം സുപ്രീം കോടതിയിൽ സമർപ്പിച്ചു. വെള്ളാപ്പള്ളി നടേശന്റെ വാദം ശരിവയ്ക്കുന്നതാണ് റിപ്പോർട്ട്.

1961ലെ കേരള നോൺ ട്രേഡിംഗ് കമ്പനീസ് ആക്ട് എസ്എൻഡിപി യോഗത്തിന് ബാധകമല്ലെന്നും 2013ലെ കേന്ദ്ര കമ്പനി നിയമത്തിന്റെ പരിധിയിലാണ് യോഗം വരുന്നതെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

1974ൽ അംഗീകരിച്ച 200 അംഗങ്ങൾക്ക് ഒരു പ്രതിനിധി എന്ന വോട്ടിങ് രീതിക്ക് അനുവദിച്ച ഇളവ് ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും കമ്പനികാര്യ മന്ത്രാലയം വ്യക്തമാക്കുന്നു. മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി അംശുമാൻ പട്നായിക് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ പ്രാതിനിധ്യ വോട്ടവകാശം അംഗീകരിക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്.

അതേസമയം, എസ്എൻഡിപി യോഗത്തിന് സംസ്ഥാന നിയമമാണ് ബാധകമാകേണ്ടതെന്നാണ് ഹർജിക്കാരുടെ വാദം. പ്രാതിനിധ്യ വോട്ടവകാശം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീം കോടതി രണ്ടാഴ്ചയ്ക്കുശേഷം വാദം കേൾക്കും. സംസ്ഥാന സർക്കാർ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് കേസ് മാറ്റിവച്ചത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix