യുവത്വത്തിന്റെ സൗഹൃദവും പ്രണയവും ക്യാമ്പസ് ജീവിതവും പ്രമേയമാക്കി ഒരുങ്ങുന്ന ‘മെറി ബോയ്സ്’ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. എറണാകുളം സെന്റ് തെരേസാസ് കോളേജിൽ നടന്ന ചടങ്ങിൽ നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനും സംവിധായകൻ മഹേഷ് മാനസും താരങ്ങളും പങ്കെടുത്തു.
ഐശ്വര്യ രാജ്, വിശാഖ് നായർ, റോഷൻ അബ്ദുൽ റഹൂഫ്, പാർവതി അയ്യപ്പദാസ്, ശ്വേത വാരിയർ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് സാം സി.എസ്., ഡോൺ വിൻസെന്റ് എന്നിവരാണ്. യുവപ്രേക്ഷകരെ ലക്ഷ്യമിടുന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് സംഗീതവും നൃത്തവും നിറഞ്ഞ ആഘോഷമായി മാറി.


