Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഹൂതികളുടെ ഡ്രോണുകളും ബാലിസ്റ്റിക് മിസൈലും തകർത്ത് സൗദി വ്യോമപ്രതിരോധ സേന

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റിയാദ്: സൗദി അറേബ്യയുടെ ദക്ഷിണ മേഖലയെ ലക്ഷ്യമിട്ട് ഹൂതി വിമതർ അയച്ച രണ്ട് ഡ്രോണുകളും ഒരു ബാലിസ്റ്റിക് മിസൈലും വ്യോമപ്രതിരോധ സേന തകർത്തു. ആകാശത്തുവെച്ചുതന്നെയാണ് ഇവ നശിപ്പിച്ചത്. യെമനിലെ നിയമസാധുതയുള്ള സർക്കാരിനെ പിന്തുണയ്ക്കുന്ന സഖ്യസേനയുടെ വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലികിയാണ് ഇക്കാര്യം അറിയിച്ചത്.

ദക്ഷിണ മേഖലയിലേക്ക് ഹൂതികൾ തൊടുത്തുവിട്ട നാല് ബാലിസ്റ്റിക് മിസൈലുകളും ഒരു ക്രൂയിസ് മിസൈലും കഴിഞ്ഞ ദിവസവും സൈന്യം തകർത്തിരുന്നു. സൗദി തലസ്ഥാനമായ റിയാദിന് നേരെയുണ്ടായ മിസൈൽ ആക്രമണ ശ്രമവും വ്യോമപ്രതിരോധ സേന തടഞ്ഞു.

അതേസമയം, യെമനിലെ മാരിബ് പ്രവിശ്യയുടെ വടക്കൻ മേഖലകളിൽ ഹൂതി സായുധ സംഘങ്ങൾക്കെതിരെ യെമൻ സൈന്യം ശക്തമായ നീക്കങ്ങൾ തുടരുകയാണ്. അതിർത്തിയിലെ വിവിധ കേന്ദ്രങ്ങളിൽ സൈനികർ പരിശോധനകളും ഏറ്റുമുട്ടലുകളും നടത്തുന്നുണ്ടെന്ന് യെമൻ സായുധ സേനാ മീഡിയ സെന്റർ അറിയിച്ചു. ഏത് സാഹചര്യവും നേരിടാൻ സൈന്യം സജ്ജമാണെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്.

നേരത്തെ, ഹൂതികളുടെ സൈനിക ശക്തി തകർക്കാൻ സഖ്യസേന നടത്തിയ പ്രത്യേക ആക്രമണത്തിൽ സനാ, ഹൊദൈദ, അമ്രാൻ, സാദ എന്നീ പ്രവിശ്യകളിലെ 60 സൈനിക കേന്ദ്രങ്ങൾ തകർത്തിരുന്നു. യെമൻ സൈന്യം നടത്തിയ തിരിച്ചടിയിൽ ഹൂതി നേതാക്കളും പോരാളികളും ഉൾപ്പെടെ 142 പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. വിവിധ യുദ്ധമേഖലകളിലെ ഹൂതി താവളങ്ങൾക്കും ഒളിത്താവളങ്ങൾക്കും നേരെ 746 ആക്രമണങ്ങൾ നടത്തിയതായും റിപ്പോർട്ടിൽ പറയുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix