Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പോലീസുകാരനോട് തട്ടിക്കയറ്റം; യുവാവ് അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: പോലീസുകാരനോട് തട്ടിക്കയറിയ യുവാവ് പിടിയിലായി. കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശി അർജുൻ (36) ആണ് അറസ്റ്റിലായത്. വെള്ളയിൽ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ‘നീയെന്താ ബിഗ് ബോസ് കളിക്കുകയാണോ’ എന്ന് ചോദിച്ച് പോലീസുകാരനോട് കയർക്കുന്ന അർജുന്റെ ദൃശ്യങ്ങൾ കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പോലീസുകാരന്റെ പരാതിയിലാണ് നടപടി.

ബുധനാഴ്ച രാത്രി കോഴിക്കോട് ബീച്ച് ആശുപത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബൈക്കിൽനിന്ന് വീണ് പരിക്കേറ്റെന്ന് പറഞ്ഞ് ചികിത്സയ്ക്കെത്തിയ രണ്ടുപേരിൽ ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർ നിർദേശിച്ചിരുന്നു. എന്നാൽ കൂടെയുണ്ടായിരുന്ന സുഹൃത്തായ അർജുൻ ഇയാളെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ വിസമ്മതിക്കുകയും ഡോക്ടറോട് കയർത്തു സംസാരിക്കുകയും ആശുപത്രിയിൽ ബഹളം വെക്കുകയും ചെയ്തു.

ഇതിനിടെ ആശുപത്രിയിലെ പോലീസ് എയ്ഡ് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വിഷ്ണു എന്ന പോലീസുകാരൻ ബഹളം കേട്ട് സ്ഥലത്തെത്തി. അർജുനെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെ ഇയാൾ പോലീസുകാരനോട് കയർത്തു സംസാരിക്കുകയും അസഭ്യം പറയുകയും ചെയ്തെന്നാണ് പരാതി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix