Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഡാർജിലിങ്ങിൽ ഹണിമൂൺ ദുരന്തം; തീപൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊൽക്കത്ത: ഡാർജിലിങ്ങിലെ സിറ്റോങ്ങിൽ ഹണിമൂണിനിടെ ബാർബിക്യൂവിൽനിന്ന് തീപടർന്ന് ഗുരുതരമായി പൊള്ളലേറ്റ യുവതിക്ക് ദാരുണാന്ത്യം. പശ്ചിമ ബംഗാളിലെ ഉത്തർ ദിനാജ്പുർ ജില്ലയിലെ ചോപ്ര സ്വദേശിനിയായ നികിത സാഹയാണ് മരിച്ചത്. രണ്ടുമാസത്തോളം ചികിത്സയിൽ കഴിഞ്ഞ നികിത വ്യാഴാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. സെപ്റ്റംബർ 13-ന് ഭർത്താവ് സമീറിനൊപ്പം സിറ്റോങ്ങിലെ ഹോംസ്റ്റേയിൽ താമസിക്കുമ്പോഴായിരുന്നു അപകടം.

അപകടത്തിന് പിന്നാലെ നികിതയെ സിലിഗുരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കൊൽക്കത്തയിലേക്ക് മാറ്റി. നാല് ദിവസം മുമ്പ് ആരോഗ്യനില വഷളായതിനെ തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വ്യാഴാഴ്ച പുലർച്ചെ നാലുമണിയോടെ മരണം സംഭവിക്കുകയായിരുന്നു.

ഹോംസ്റ്റേ അധികൃതരുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് ഭർത്താവ് സമീർ ആരോപിച്ചു. രാത്രി ബാർബിക്യൂ നടത്തുന്നതിനിടെ തീയ്ക്ക് സമീപം ഓയിൽ ഡ്രം ഉപയോഗിച്ചതാണ് തീ പെട്ടെന്ന് ആളിപ്പടരാൻ ഇടയാക്കിയതെന്നാണ് ആരോപണം. നികിതയുടെ ശരീരത്തിൽ 60 ശതമാനത്തോളം പൊള്ളലേറ്റിരുന്നുവെന്നും സമീർ പറഞ്ഞു.

എന്നാൽ ഭർത്താവിന്റെ ആരോപണങ്ങൾ ഹോംസ്റ്റേ ഉടമ നിഹാൽ നിഷേധിച്ചു. തീയോട് ചേർന്ന് ഇരിക്കരുതെന്ന് ദമ്പതികൾക്ക് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നതായി അദ്ദേഹം വ്യക്തമാക്കി. തണുപ്പ് സഹിക്കാനാകുന്നില്ലെന്ന് ദമ്പതികൾ അറിയിച്ചതിനെ തുടർന്ന് പുറത്തുനിന്നെത്തിയ ഒരാളാണ് തീയിലേക്ക് മണ്ണെണ്ണ ഒഴിച്ചതെന്നും ഇതിൽ ഹോംസ്റ്റേ ജീവനക്കാർക്ക് പങ്കില്ലെന്നും ഉടമ അവകാശപ്പെട്ടു.

തങ്ങളുടെ വാദങ്ങൾ ശരിവയ്ക്കുന്നതിന് ഹോംസ്റ്റേ അധികൃതർ സിസിടിവി ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. അപകടസമയത്ത് യുവതി നൈലോൺ വസ്ത്രമാണ് ധരിച്ചിരുന്നതെന്നും ഇതാണ് തീ വേഗത്തിൽ ശരീരത്തിലേക്ക് പടരാൻ കാരണമായതെന്നും അവർ ആരോപിക്കുന്നു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix