Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റ്: ത്രിപുരയെ അഞ്ച് വിക്കറ്റിന് കീഴടക്കി കേരളം, സൽമാൻ നിസാറിന് അർധസെഞ്ചുറി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മൊഹാലി: സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ടൂർണമെന്റിൽ ത്രിപുരയ്ക്കെതിരേ കേരളത്തിന് അഞ്ച് വിക്കറ്റ് ജയം. അർധസെഞ്ചുറിയുമായി പുറത്താകാതെ നിന്ന സൽമാൻ നിസാറാണ് കേരളത്തിന്റെ വിജയശില്പി. ആദ്യം ബാറ്റ് ചെയ്ത ത്രിപുരയ്ക്ക് 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 121 റൺസ് മാത്രമാണ് നേടാനായത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 13 ഓവറിൽ ലക്ഷ്യത്തിലെത്തി. സൽമാൻ നിസാറാണ് പ്ലെയർ ഓഫ് ദി മാച്ച്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ത്രിപുരയുടെ തുടക്കം തകർച്ചയോടെയായിരുന്നു. ആദ്യ ഓവറിൽ തന്നെ ഓപ്പണർ അർക്കപ്രഭ സിൻഹയെ നഷ്ടമായ ത്രിപുര ഒരു ഘട്ടത്തിൽ നാല് വിക്കറ്റിന് 27 റൺസെന്ന നിലയിലായിരുന്നു. തുടർന്നും മികച്ച കൂട്ടുകെട്ടുകൾ പടുത്തുയർത്താൻ കഴിയാതെ പോയത് ത്രിപുരയ്ക്ക് തിരിച്ചടിയായി. 41 റൺസെടുത്ത ശ്രീദം പോളും 31 റൺസെടുത്ത ക്യാപ്റ്റൻ മണിശങ്കർ മുരസിങ്ങും മാത്രമാണ് ത്രിപുരയ്ക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. കേരളത്തിന് വേണ്ടി കെ.എം. ആസിഫും കാർത്തിക് ബി. നായരും ഷറഫുദ്ദീനും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix