കോട്ടയം: മാരക രാസലഹരിയായ എംഡിഎംഎയുമായി യുവ ഡോക്ടറെ പൊലീസ് പിടികൂടി. ഏറ്റുമാനൂർ അരുണോദയം പാറയിൽ അരുൺ മുരളീധരൻ (38) ആണ് അറസ്റ്റിലായത്. പൊലീസിന്റെ ലഹരിവിരുദ്ധ പരിശോധനയുടെ ഭാഗമായി നടത്തിയ ഓപ്പറേഷൻ തൂഫാനിലാണ് ഇയാൾ പിടിയിലായത്. ജില്ലാ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സംഘവും ഏറ്റുമാനൂർ പൊലീസും സംയുക്തമായാണ് പരിശോധന നടത്തിയത്.
ഡോക്ടറിൽ നിന്ന് 0.8 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതായി ഏറ്റുമാനൂർ പൊലീസ് അറിയിച്ചു. ഏറ്റുമാനൂരിന് സമീപം സ്വകാര്യ ക്ലിനിക് നടത്തിവരികയായിരുന്നു ഇയാൾ. ജില്ലാ പൊലീസ് മേധാവി കെ.എം. സാബു മാത്യുവിന്റെ നിർദേശപ്രകാരം ഡിവൈഎസ്പിമാരായ കെ.ജി. അനീഷ്, യു. ശ്രീജിത്ത്, ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ പ്രശോഭ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.


