ഹനുമാൻ 2 – ദി റൈസ് ഓഫ് വാനരാസ്’ ഔദ്യോഗികമായി പ്രഖ്യാപിച്ച് പ്രൈംഷോ എന്റർടെയ്ൻമെന്റ്. ഇന്ത്യൻ സിനിമയിലെ വമ്പൻ വിജയങ്ങളിലൊന്നായി മാറിയ ‘ഹനുമാൻ’ എന്ന ചിത്രത്തിന് ശേഷം തങ്ങളുടെ ഫാന്റസി സിനിമാ പ്രപഞ്ചം കൂടുതൽ വിപുലീകരിക്കുകയാണ് ഇതിലൂടെ പ്രൈം ഷോ എന്റര്ടെയ്ന്മെന്റ്സ്. യുവതാരം പഞ്ച വൈഷ്ണവ് തേജാണ് ചിത്രത്തിൽ നായകന്. ഫാന്റസിക്കും മിത്തോളജിക്കും ഭാവനയ്ക്കും പ്രാധാന്യം നൽകുന്ന ബിഗ് ബജറ്റ് ചിത്രമായി ഒരുങ്ങുന്ന സിനിമ സംവിധാനം ചെയ്യുന്നത് വി ഐ ആനന്ദാണ്. കെ നിരഞ്ജൻ റെഡ്ഡിയും ചൈതന്യ റെഡ്ഡിയും ചേർന്നാണ് പ്രൈംഷോ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത്.

ഫാന്റസിയും ഭാവനാത്മകമായ കഥപറച്ചിലും വ്യത്യസ്തമായ രീതിയിൽ അവതരിപ്പിക്കുന്ന സംവിധായകൻ വി ഐ ആനന്ദിന്റെ സാന്നിധ്യമാണ് ചിത്രത്തിന്റെ മറ്റൊരു പ്രധാന സവിശേഷത. യുവതാരം പഞ്ച വൈഷ്ണവ് തേജ് നായകനാകുന്നതോടെ യുവത്വത്തിന്റെ ഊർജവും വലിയ കാൻവാസിലുള്ള ഫാന്റസി ലോകവും ഒന്നിക്കുന്ന ചിത്രമായിരിക്കും ഇത്. മിത്തോളജിയുടെയും ഭാവനയുടെയും അസാധാരണമായ സിനിമാറ്റിക് സാധ്യതകൾ പ്രയോജനപ്പെടുത്തി പ്രേക്ഷകർക്ക് മികച്ച തിയേറ്റർ അനുഭവം സമ്മാനിക്കുകയാണ് അണിയറപ്രവർത്തകരുടെ ലക്ഷ്യം.