Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ബ്രിട്ടനിൽ ആദ്യമായി കേരള പ്രദർശനം; ഡിസംബർ 12ന് കേംബ്രിഡ്ജിൽ ചരിത്രസംഭവം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കേംബ്രിഡ്ജ്: കേരള സംസ്ഥാന രൂപീകരണത്തിന്‍റെ എഴുപതാം വാര്‍ഷികവും കേംബ്രിഡ്ജിലെ മലയാളി കുടിയേറ്റത്തിന്‍റെ ഇരുപത്തഞ്ചാം വാര്‍ഷികവും പ്രമാണിച്ച്, ബ്രിട്ടീഷ് ജനതയ്ക്കായി യുകെയിലെ ആദ്യ ‘കേരള എക്‌സിബിഷന്‍’ കേംബ്രിഡ്ജില്‍ അരങ്ങേറുന്നു. ഡിസംബര്‍ 12 ശനിയാഴ്ച രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് 3 വരെ കേംബ്രിഡ്ജ് ഗ്രാന്‍ഡ് ആര്‍ക്കേഡിലെ സെന്‍ട്രല്‍ ലൈബ്രറി ഹാളിലാണ് ഈ ചരിത്രപരമായ പ്രദര്‍ശനം നടക്കുന്നത്.സൗത്ത് കേംബ്രിഡ്ജ്‌ഷെയര്‍ ഡിസ്ട്രിക്ട് കൗണ്‍സിലില്‍ ഹിസ്റ്റണ്‍, ഇംപിംഗ്ടണ്‍, ഓര്‍ച്ചാര്‍ഡ് പാര്‍ക്ക് എന്നിവയെ പ്രതിനിധീകരിക്കുന്ന കൗണ്‍സിലര്‍ ജിയോ സെബാസ്റ്റ്യന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. കേരളത്തിന്റെ തനത് സംസ്‌കാരം ബ്രിട്ടീഷ് സമൂഹത്തിനും പ്രദേശവാസികള്‍ക്കും മുന്നില്‍ പരിചയപ്പെടുത്തുന്നതിനായി കേംബ്രിഡ്ജിലെ മലയാളി കൂട്ടായ്മകളെ ഒന്നിപ്പിച്ചാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.

ആയുര്‍വേദം, സുഗന്ധവ്യഞ്ജനങ്ങള്‍, കലയും സംസ്‌കാരവും, പൈതൃകം എന്നീ നാല് പ്രധാന വിഷയങ്ങളെ ആസ്പദമാക്കിയാണ് പ്രദര്‍ശനം ക്രമീകരിച്ചിരിക്കുന്നത്. കേരളീയ വേഷവിധാനങ്ങളണിഞ്ഞവര്‍, മാവേലി, തെയ്യം, മോഹിനിയാട്ടം എന്നിവയ്ക്കൊപ്പം കേരള ചരിത്രത്തെക്കുറിച്ചുള്ള അവതരണങ്ങളും പ്രഭാഷണങ്ങളും വിവിധ സ്റ്റാളുകളും പ്രദര്‍ശനത്തിലുണ്ടാകും. പരിപാടിയുടെ പങ്കാളികളായ ഗ്രാന്‍ഡ് ആര്‍ക്കേഡിലും കേരളീയ വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കും.കേംബ്രിഡ്ജിലെ ഏറ്റവും സ്വാധീനമുള്ള സമൂഹങ്ങളിലൊന്നായ മലയാളികള്‍ എന്‍.എച്ച്.എസ് (NHS), വിദ്യാഭ്യാസം, ശാസ്ത്രം, ബിസിനസ്സ്, രാഷ്ട്രീയം എന്നീ മേഖലകളില്‍ സജീവമാണെന്ന് കൗണ്‍സിലര്‍ ജിയോ സെബാസ്റ്റ്യന്‍ പറഞ്ഞു. പ്രദര്‍ശനത്തിനായി സെന്‍ട്രല്‍ ലൈബ്രറി പൂര്‍ണ്ണമായും ഏറ്റെടുത്തിരിക്കുകയാണെന്നും തങ്ങളുടെ സംസ്‌കാരം ബ്രിട്ടീഷ് അയല്‍ക്കാരുമായി പങ്കുവെക്കുന്നതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കേംബ്രിഡ്ജ് കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഭാരവാഹികളായ റോബിന്‍ കുര്യാക്കോസ് (പ്രസിഡന്റ്), മാത്യു തോമസ് (സെക്രട്ടറി), ജൂലി എബ്രഹാം (വൈസ് പ്രസിഡന്റ്), കേംബ്രിഡ്ജ് മലയാളി അസോസിയേഷന്‍ പ്രതിനിധികളായ ലേഖ നായര്‍, ജോജി ജോസഫ്, മഞ്ജു ടോം, കേംബ്രിഡ്ജ് ഹിന്ദു ഓര്‍ഗനൈസേഷന്‍ പ്രതിനിധികളായ പ്രീതി ബിജു, വിദ്യാമോള്‍ ഭാസ്‌കരന്‍ നായര്‍, ശാലിനി ഗോപിനാഥ്, സെന്റ് ലോറന്‍സ് കാത്തലിക് ചര്‍ച്ച് വികാരി ഫാദര്‍ റോബിന്‍, കാത്തലിക് സീറോ മലബാര്‍ ചര്‍ച്ച് കേംബ്രിഡ്ജ് വികാരി ഫാദര്‍ ഫിലിപ്പ് ജോണ്‍, കൈരളി യുകെ കേംബ്രിഡ്ജ് യൂണിറ്റ് പ്രസിഡന്റ് ജെറി വല്യറ, എസ്.എന്‍.ഡി.പി പ്രതിനിധികളായ സനല്‍ രാമചന്ദ്രന്‍, മനോജ് പരമേശ്വരന്‍, നാട്യാഞ്ജലി സ്‌കൂള്‍ ഓഫ് ഡാന്‍സിലെ ദിവ്യ രാംകുമാര്‍, ആംഗ്ലിയ റസ്‌കിന്‍ യൂണിവേഴ്‌സിറ്റി കേരള സൊസൈറ്റി പ്രതിനിധി ഗൗതം മേലാത്ത്, കാംബ്‌സ് കള്‍ച്ചറല്‍ കമ്മ്യൂണിറ്റിയിലെ ആഷിഖ്, കേരള ആര്‍ട്ടിസ്റ്റ് റോയ് ജോസഫ്, കൈശികി സ്‌പേസ് ഫോര്‍ മോഹിനിയാട്ടത്തിലെ ശ്വേത മംഗലത്ത്, മഘ ട്രേഡേഴ്‌സ് പ്രതിനിധി പ്രകാശ് ബാലസുന്ദരം, ഹാവര്‍ഹില്‍ മലയാളി അസോസിയേഷന്‍ ഭാരവാഹികളായ നോബി ജേക്കബ് (പ്രസിഡന്റ്), ഗോവിന്ദ് ബാലഗോപാല്‍ (സെക്രട്ടറി), പ്രപഞ്ച വെല്‍നസ് ആയുര്‍വേദയിലെ അഖില്‍ സുബ്രഹ്‌മണ്യം, കാംകേരള ക്രിക്കറ്റ് ക്ലബ്ബിലെ ഷെബിന്‍ എന്നിവരും വിവിധ സംഘടനകളും പ്രദര്‍ശനത്തില്‍ പങ്കാളികളാകുന്നുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix