വെമ്പായം: കേരളോത്സവത്തിന്റെ നടത്തിപ്പിലെ അപാകതകൾക്കെതിരെ പ്രതിഷേധം ശക്തം. മതിയായ സംവിധാനങ്ങളും വാഗ്ദാനം ചെയ്ത സമ്മാനങ്ങളും ലഭിച്ചില്ലെന്നാരോപിച്ച് കേരളോത്സവത്തിനിടെ ട്രോഫികൾ തല്ലിത്തകർത്ത് പ്രതിഷേധം.സംഘാടകരുടെ അനാസ്ഥയും ക്രമീകരണങ്ങളിലെ വീഴ്ചകളുമാണ് പ്രതിഷേധത്തിന് കാരണമെന്നാണ് സൂചന. മത്സരങ്ങളിൽ പങ്കെടുത്തവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയില്ലെന്നും സമ്മാനവിതരണത്തിൽ വീഴ്ചയുണ്ടായെന്നും പ്രതിഷേധക്കാർ ആരോപിച്ചു.
സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിലും സംഭവം ചർച്ചയായിട്ടുണ്ട്. യുവജനങ്ങളുടെ കലാ-കായിക കഴിവുകൾ പ്രോത്സാഹിപ്പിക്കേണ്ട കേരളോത്സവം സംഘാടനത്തിലെ വീഴ്ചകൾ കാരണം പ്രതിഷേധവേദിയായി മാറുന്നതിനെതിരെ വിമർശനവും ഉയരുന്നു.


