Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കേരളത്തിലേക്കും കർണാടകയിലേക്കും എംഡിഎംഎ കടത്ത്; നൈജീരിയൻ പൗരനും ഭാര്യയും അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: കേരളത്തിലേക്കും കർണാടകയിലേക്കും എംഡിഎംഎ കടത്തുന്ന സംഘത്തിലെ പ്രധാനികളായ നൈജീരിയൻ പൗരനെയും ഭാര്യയെയും പൊലീസ് അറസ്റ്റ് ചെയ്തു. നൈജീരിയയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ മുംബൈയിൽ നിന്നാണ് ഇരുവരെയും കൊണ്ടോട്ടി പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടിയത്.

നൈജീരിയൻ പൗരനായ ഇക്കേചുക്യു പോൾ ഒഗ്‌ബോണ്ണ (40), ഭാര്യ ആർഥി (42) എന്നിവരാണ് അറസ്റ്റിലായത്. മുംബൈയിൽ നിന്ന് കൊണ്ടോട്ടിയിലെത്തിച്ച പ്രതികളെ മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ജൂൺ 26ന് പുളിക്കൽ അരൂരിൽ നിന്ന് എംഡിഎംഎയുമായി തട്ടാരംചോല സ്വദേശി രതീഷ് (38) പിടിയിലായതോടെയാണ് ലഹരിക്കടത്ത് സംഘത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് പുളിക്കൽ സ്വദേശി ഷഫീഖ്, കുറ്റിപ്പുറം സ്വദേശി ഹാരിസ്, പാലക്കാട് സ്വദേശി സലാഹുദ്ദീൻ, ചോക്കാട് സ്വദേശി അജ്മൽ, തിരുവനന്തപുരം സ്വദേശി സൂര്യ, മഞ്ചേരി സ്വദേശി ജാബിർ അലി, തമിഴ്നാട് ഊട്ടി സ്വദേശി കാർത്തിക് എന്നിവരെയും അറസ്റ്റ് ചെയ്തു.

ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണസംഘം മുംബൈയിലെത്തി പോളിനെയും ഭാര്യയെയും പിടികൂടിയത്. ലഹരിക്കടത്ത് ശൃംഖലയിലെ പ്രധാന കണ്ണിയാണ് പോളെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഏകദേശം 15 വർഷം മുമ്പ് ഇന്ത്യയിലെത്തിയ പോൾ എട്ട് വർഷം മുമ്പാണ് മുംബൈ സ്വദേശിനിയായ ആർഥിയെ വിവാഹം കഴിച്ചത്. തുടർന്ന് ഇരുവരും മുംബൈയിൽ താമസിച്ചുവരികയായിരുന്നു.

ലഹരിവിൽപ്പനയിലൂടെ കോടിക്കണക്കിന് രൂപ സമ്പാദിച്ച ഇവർ ഇടപാടുകളിലൂടെ ലഭിച്ച പണം നൈജീരിയയിലേക്ക് കൈമാറിയിരുന്നതായും പൊലീസ് അറിയിച്ചു. കേരളത്തിലും കർണാടകയിലും പ്രവർത്തിക്കുന്ന ലഹരിക്കടത്ത് ശൃംഖലയിലെ കൂടുതൽ പ്രതികളെ കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix