Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: DrugTrafficking

തമിഴ്‌നാട്ടിൽ നിന്ന് എംഡിഎംഎ കടത്ത്; 52 ഗ്രാം ലഹരിമരുന്നുമായി യുവാവ് പിടിയിൽ

തിരുവനന്തപുരം: തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് കടത്തിയ 52 ഗ്രാം എംഡിഎംഎയുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കോഴിക്കോട് വടകര സ്വദേശി മുഹമ്മദ് ഷമീം (38) ആണ് പിടിയിലായത്. വാഹന പരിശോധനയിൽ നിന്ന് രക്ഷപ്പെടാനായി ബസിൽ ചെങ്കവിള ഭാഗത്ത് ഇറങ്ങിയ ശേഷം ബൈക്കിൽ എത്താമെന്ന് പറഞ്ഞ സുഹൃത്തിനെ കാത്തുനിൽക്കുമ്പോഴാണ് ഇയാൾ എക്സൈസിന്റെ പിടിയിലായത്. വള്ളക്കടവ് സ്വദേശിക്ക് കൈമാറാനായാണ് എംഡിഎംഎ എത്തിച്ചതെന്ന് എക്സൈസ് അറിയിച്ചു. വൻതോതിൽ ലഹരിമരുന്ന് കടത്തുന്നതിന്റെ ഭാഗമായാണ് ഇത് എത്തിച്ചതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. എക്സൈസ് എൻഫോഴ്സ്മെന്റ് […]
Read more

കുവൈത്തിൽ മയക്കുമരുന്ന് കടത്ത്; ശ്രീലങ്കൻ സ്വദേശി പിടിയിൽ

കുവൈത്ത് സിറ്റി: മയക്കുമരുന്ന് കടത്തും മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളും തടയുന്നതിനായി നടത്തിയ പരിശോധനയിൽ കുവൈത്തിൽ പ്രതികൾ പിടിയിൽ. രണ്ട് വ്യത്യസ്ത കേസുകളിലായാണ് സുരക്ഷാ ഉദ്യോഗസ്ഥർ നടപടി സ്വീകരിച്ചത്. മയക്കുമരുന്ന് വിൽപന, ലൈസൻസില്ലാത്ത പ്രവർത്തനങ്ങൾ, സർക്കാർ സബ്‌സിഡിയുള്ള ഭക്ഷ്യവസ്തുക്കൾ അനധികൃതമായി കൈവശം വയ്ക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടാണ് പരിശോധനകൾ. ആദ്യ കേസിൽ, ഫർവാനിയ ഗവർണറേറ്റിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം ശ്രീലങ്കൻ സ്വദേശിയെ അറസ്റ്റ് ചെയ്തു. സ്വകാര്യ വീട്ടിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇയാൾ അർദിയ മേഖലയിൽ മയക്കുമരുന്ന് വിൽപന […]
Read more

കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന പ്രധാന കണ്ണി പിടിയിൽ

തിരുവനന്തപുരം: വധശ്രമം ഉൾപ്പെടെ 17 കേസുകളിലെ പ്രതിയും ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന പ്രധാന കണ്ണിയുമെന്ന് പൊലീസ് പറയുന്നയാളും അറസ്റ്റിൽ. തിരുവല്ലം പാലപ്പൂർ സ്വദേശി മനുകുമാർ (34) ആണ് തിരുവല്ലം പൊലീസ് പിടികൂടിയത്. ‘ലഗാൻ മനു’, ‘കെജിഎഫ് മനു’ എന്നീ പേരുകളിലും ഇയാൾ അറിയപ്പെടുന്നു. കഞ്ചാവ് കേസിൽ പൊലീസിന് വിവരം നൽകിയെന്നാരോപിച്ച് മലയിൻകീഴ് സ്വദേശിയെ പാലപ്പൂരിലേക്ക് വിളിച്ചുവരുത്തി സംഘം ചേർന്ന് ആക്രമിച്ച കേസിലാണ് അറസ്റ്റ്. ബിയർ കുപ്പി ഉപയോഗിച്ച് തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലെ ഒന്നാം […]
Read more

വടകര ലഹരിക്കേസില്‍ ഓണ്‍ലൈന്‍ ഡെലിവറി ബോയ് അറസ്റ്റിൽ

കോഴിക്കോട്: വടകരയിലെ ലഹരിക്കേസിൽ വീണ്ടും ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇരിട്ടി സ്വദേശിയായ ജിജിൽ കുര്യാക്കോസാണ് അറസ്റ്റിലായത്. ഓൺലൈൻ ഡെലിവറി ബോയായ ഇയാളുടെ ബാങ്ക് അക്കൗണ്ടിലൂടെ ഏകദേശം ഒരു കോടി രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ലഹരി വാങ്ങാനെത്തുന്നവർക്ക് പണം അയയ്ക്കാൻ ജിജിലിന്റെ ഗൂഗിൾ പേ സ്കാനറാണ് നൽകിയിരുന്നതെന്നാണ് പൊലീസ് പറയുന്നത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ഇവരിൽ മൂന്ന് പേർ അധ്യാപികമാരാണ്. പേരാമ്പ്ര സ്വദേശിനിയും ബിആർസിയിലെ അധ്യാപികയുമായ നീഷ്മയെ ഇന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix