Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ദേവലോകത്ത് അനുനയ നീക്കവുമായി മുഖ്യമന്ത്രി; കാതോലിക്കാ ബാവയുമായി കൂടിക്കാഴ്ച നടത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: ഓർത്തഡോക്‌സ് സഭാ ആസ്ഥാനമായ കോട്ടയം ദേവലോകത്തെത്തി കൂടിക്കാഴ്ച്ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. കാതോലിക്കാ ബാവയുമായി കൂടിക്കാഴ്ച നടത്തി. സഭയും സർക്കാരും തമ്മിൽ നിലനിൽക്കുന്ന വിഷയങ്ങളിൽ സഭാനേതൃത്വത്തെ അനുനയിപ്പിക്കാനുള്ള ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രി സന്ദർശനം നടത്തിയത്. യാക്കോബായ സഭയുമായുള്ള പള്ളി തർക്കങ്ങളിൽ ഇന്ന് രാവിലെയും കാതോലിക്കാ ബാവ സർക്കാരിനെതിരേ ശക്തമായ വിമർശനമുന്നയിച്ചിരുന്നു.

കോട്ടയത്ത് വിവിധ പരിപാടികൾക്കായെത്തിയ മുഖ്യമന്ത്രി, തലേന്ന് രാത്രിയിലാണ് ദേവലോകത്തെത്തി കാതോലിക്കാ ബാവയെ കാണാൻ തീരുമാനമെടുത്തത്. സഭാ ആസ്ഥാനത്തെത്തിയ മുഖ്യമന്ത്രി കാതോലിക്കാ ബാവായ്ക്കൊപ്പം ഉച്ചഭക്ഷണവും കഴിച്ചു. കൂത്താട്ടുകുളത്തിനടുത്തുള്ള ആട്ടിൻകുന്ന് പള്ളിയിലെ തർക്കവും മണർക്കാട് പള്ളിയിലേക്കുള്ള പാത്രിയാർക്കീസ് ബാവയുടെ സന്ദർശനവുമാണ് കാതോലിക്കാ സഭയും സർക്കാരും തമ്മിൽ അസ്വാരസ്യങ്ങൾക്ക് കാരണമായത്.

പാത്രിയാർക്കീസ് ബാവായുടെ മണർക്കാട് പള്ളി സന്ദർശനം ‘സർക്കാർ സ്‌പോൺസർ ചെയ്ത നിയമലംഘനമാണെന്ന്’ ഓർത്തഡോക്‌സ് സഭ ആരോപിച്ചിരുന്നു. ഇത് സഭയ്ക്ക് ആഴത്തിലുള്ള മുറിവുണ്ടാക്കിയെന്നും മുറിവേൽപ്പിച്ചവർതന്നെ അത് ഉണക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും സഭ ഔദ്യോഗികമായി അറിയിച്ചിരുന്നു. ഈ വിയോജിപ്പുകൾക്ക് തൊട്ടുപിന്നാലെയാണ് പ്രശ്‌നപരിഹാര ശ്രമങ്ങളുമായി മുഖ്യമന്ത്രി നേരിട്ടെത്തിയത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix