Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പലരും കുറ്റം ചെയ്യുന്നത് 18 വയസ് ആയില്ലെന്ന ബോധ്യത്തിൽ; ഹൈക്കോടതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: 18 വയസ്സിൽ താഴെയാണെന്ന ബോധ്യത്തോടെയാണ് പല കുട്ടികളും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതെങ്കിൽ അവരെ പ്രായപൂർത്തിയായവരായി പരിഗണിക്കാത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി. പ്രായപൂർത്തി നിർണയിക്കാനുള്ള പ്രായപരിധി 18 വയസ്സായി നിശ്ചയിച്ചതിനെക്കുറിച്ചായിരുന്നു കോടതിയുടെ വാക്കാലുള്ള പരാമർശം.

മദ്യപിച്ച് 19കാരൻ ഓടിച്ച ആഡംബരക്കാർ ഇടിച്ച് നെടുമ്പാശ്ശേരിയിൽ മൂന്ന് പേർ മരിച്ച സംഭവവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ ഈ ചോദ്യം ഉന്നയിച്ചത്. സംഭവത്തിൽ 19കാരന് മദ്യം നൽകിയതുമായി ബന്ധപ്പെട്ട് എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയായിരുന്നു കോടതിയുടെ പരിഗണനയിൽ.

സൂര്യൻ ഉദിക്കുന്ന ദിശയെ ഉദാഹരിച്ചാണ് കോടതി നിരീക്ഷണം നടത്തിയത്. സൂര്യൻ ഉദിക്കുന്ന ദിശയാണ് കിഴക്ക്. അതുപോലെ പ്രായപൂർത്തിയാകുന്നത് 18 വയസ്സിലാണെന്ന മുൻകൂട്ടിയുള്ള ധാരണയല്ല, മറിച്ച് പ്രായപൂർത്തിയാകുന്ന പ്രായമാണ് പ്രധാനമെന്നും കോടതി പറഞ്ഞു. പ്രായപൂർത്തിയാകാനുള്ള പ്രായം 16 വയസ്സായിരുന്നെങ്കിൽ പരിധിയും 16 ആകുമായിരുന്നില്ലേയെന്നും കോടതി ചോദിച്ചു.

അതേസമയം, 19കാരന് മദ്യം നൽകിയ ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തതായി സർക്കാർ കോടതിയെ അറിയിച്ചു. പുതിയ മദ്യനയത്തിൽ ഇതുമായി ബന്ധപ്പെട്ട വ്യവസ്ഥ ഉൾപ്പെടുത്തുമെന്നും സർക്കാർ വ്യക്തമാക്കി. തുടർന്ന് ഹർജി രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കാനായി മാറ്റി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix