Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ആശുപത്രിയിൽ പുകവലി തടഞ്ഞ നഴ്‌സിനെ ആക്രമിച്ചു; 66കാരന് എട്ട് ആഴ്ച തടവുശിക്ഷ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സിംഗപ്പൂർ: ആശുപത്രിയിലെ ശുചിമുറിയിൽ പുകവലിക്കുന്നത് തടഞ്ഞ നഴ്‌സിനെ ആക്രമിച്ച 66കാരന് എട്ട് ആഴ്ച തടവുശിക്ഷ വിധിച്ച് സിംഗപ്പൂർ കോടതി. ലോ കീ ലെങ് എന്നയാളെയാണ് കോടതി ശിക്ഷിച്ചത്. ജയിൽ ശിക്ഷയിൽ ഇളവ് ലഭിച്ച കാലയളവിൽ കുറ്റം ചെയ്തതിനാൽ 15 ദിവസം കൂടി അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. ‘ഷിൻ മിൻ ഡെയ്‌ലി ന്യൂസ്’ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

2025 ഒക്ടോബർ 23ന് പുലർച്ചെ ബോധരഹിതനായി വീണതിനെ തുടർന്നാണ് ലോ കീ ലെങിനെ സെങ്കാങ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്ന് ഉച്ചയ്ക്ക് 12.30ഓടെ ഇയാൾ ആശുപത്രിയിലെ ഭിന്നശേഷിക്കാർക്കായുള്ള ശുചിമുറിയിൽ കയറി. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പുരുഷ നഴ്‌സ് പിന്നാലെ ചെന്നപ്പോഴാണ് പുകവലിക്കാൻ ശ്രമിക്കുന്നത് കണ്ടത്. ആശുപത്രി പരിസരത്ത് പുകവലി നിരോധിച്ചിട്ടുള്ളതിനാൽ നഴ്‌സ് ഇയാളെ തടഞ്ഞു.

ഇതിൽ പ്രകോപിതനായ ലോ നഴ്‌സിനെ ആക്രമിക്കുകയായിരുന്നു. നഴ്‌സിന്റെ വലതു കൈമുട്ടിൽ ഇടിക്കുകയും കാലിൽ ചവിട്ടുകയും കഴുത്തിൽ പിടിച്ച് ശ്വാസംമുട്ടിക്കാൻ ശ്രമിക്കുകയും ചെയ്തു. പരിക്കേറ്റ നഴ്‌സിനെ പിന്നീട് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ ആശുപത്രിയിലെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിരുന്നു.

2024 നവംബർ 25ന് മറ്റൊരു കേസിൽ ജയിൽ ശിക്ഷയിൽ ഇളവ് ലഭിച്ചാണ് ലോ പുറത്തിറങ്ങിയത്. 2026 മേയ് 13 വരെയായിരുന്നു ഇളവിന്റെ കാലാവധി. 2026 നവംബർ 23ന് നഴ്‌സിനെ മനഃപൂർവം പരിക്കേൽപ്പിച്ചതായി ഇയാൾ കോടതിയിൽ സമ്മതിച്ചു. തുടർന്നാണ് എട്ട് ആഴ്ചത്തെ തടവുശിക്ഷ വിധിച്ചത്. ശിക്ഷാ ഇളവ് കാലയളവിൽ കുറ്റം ചെയ്തതിനാണ്

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix