Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

എസ്.ഐ.ആറിൽ പിതാവിന്റെ പേര് വെട്ടി; നവജാത ശിശുവിന് ജനന സർട്ടിഫിക്കറ്റ് നിഷേധിച്ചതായി പരാതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വോട്ടർ പട്ടിക പരിഷ്കരണമായ എസ്.ഐ.ആറിനെ തുടർന്ന് പിതാവിന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടതോടെ നവജാത ശിശുവിന് ജനന സർട്ടിഫിക്കറ്റ് നിഷേധിച്ചതായി പരാതി. കൂച്ച് ബെഹാർ ജില്ലയിലെ കുടുംബമാണ് രണ്ട് മാസത്തിലേറെയായി മകളുടെ ജനന സർട്ടിഫിക്കറ്റിനായി കാത്തിരിക്കുന്നത്. ജനന രജിസ്ട്രേഷന് ആവശ്യമായ താമസ സർട്ടിഫിക്കറ്റ് നൽകാൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് കുഞ്ഞിന്റെ പിതാവ് അബ്ദുൾ ഹബീബിന്റെ ആരോപണം.

സെപ്റ്റംബർ എട്ടിനാണ് ഹബീബിന്റെ ഭാര്യ അമീന ഖാതൂൻ ദിൻഹതയിലെ സർക്കാർ ആശുപത്രിയിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. എന്നാൽ ഇതുവരെ കുഞ്ഞിന്റെ ഔദ്യോഗിക ജനനരേഖ ലഭിച്ചിട്ടില്ല. ജനന സർട്ടിഫിക്കറ്റിനായി പ്രാദേശിക പഞ്ചായത്തിനെ സമീപിച്ചപ്പോഴാണ് നടപടികൾ തടസ്സപ്പെട്ടതെന്ന് ഹബീബ് പറയുന്നു. എസ്.ഐ.ആർ നടപടികൾക്കിടെ തന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തതാണ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിന് കാരണമായി അധികൃതർ ചൂണ്ടിക്കാട്ടിയതെന്നും അദ്ദേഹം ആരോപിച്ചു. പഞ്ചായത്തിൽ നിലവിൽ പ്രസിഡന്റില്ലാത്തതും നടപടികൾ സങ്കീർണമാക്കിയിട്ടുണ്ട്.

പ്രശ്നപരിഹാരത്തിനായി പ്രാദേശിക എം.എൽ.എയെ സമീപിക്കാനും അധികൃതർ നിർദേശിച്ചു. എന്നാൽ സർക്കാർ ഓഫീസുകൾ പലതവണ കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ല. ഭാര്യ ഇപ്പോഴും വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും മാതാപിതാക്കളുടെ ജനന സർട്ടിഫിക്കറ്റുകളും പിതാവിന്റെ പേര് ഉൾപ്പെട്ട 2002-ലെ വോട്ടർ പട്ടികയും ഉൾപ്പെടെയുള്ള രേഖകൾ കൈവശമുണ്ടെന്നും ഹബീബ് വ്യക്തമാക്കി. പിതാവിന്റെ വോട്ടർ പട്ടികയിലെ സ്ഥിതി മകളുടെ ജനന രജിസ്ട്രേഷനെ ബാധിക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിക്കുന്നു.

സംഭവം രാഷ്ട്രീയ വിവാദമായതോടെ വിവിധ പാർട്ടികളുടെ നേതാക്കളും പ്രതികരണവുമായി രംഗത്തെത്തി. വിഷയം പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ ലഹാമു വൈ വാംഗ്ഡി അറിയിച്ചു.

വോട്ടർ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കിയതിനെതിരെ ഹബീബ് ട്രിബ്യൂണലിനെ സമീപിക്കണമെന്ന് കൂച്ച് ബെഹാറിലെ ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഭിജിത് ബർമൻ നിർദേശിച്ചു. നിയമപ്രകാരമായിരിക്കും ജനന സർട്ടിഫിക്കറ്റ് നൽകുകയെന്നും അദ്ദേഹം വ്യക്തമാക്കി. ഹബീബ് യഥാർഥ വോട്ടറും പ്രദേശവാസിയുമാണെങ്കിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ട്രിബ്യൂണലിൽ അപ്പീൽ നൽകണമെന്നും ബർമൻ പറഞ്ഞു.

അതേസമയം, എസ്.ഐ.ആർ നടപടികൾ യഥാർഥ വോട്ടർമാരുടെ പേരുകൾ ഒഴിവാക്കാൻ ഇടയാക്കിയെന്നും ഇതിലൂടെ അവശ്യരേഖകൾ ലഭിക്കുന്നതിന് കുടുംബങ്ങൾ തടസ്സം നേരിടുകയാണെന്നും കൂച്ച് ബെഹാർ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബിശ്വജിത് സർക്കാർ ആരോപിച്ചു. ഹബീബ് പ്രദേശത്തെ താമസക്കാരനാണെന്നും അദ്ദേഹത്തിന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയത് അനീതിയാണെന്നും അദ്ദേഹം പറഞ്ഞു. യഥാർഥ പൗരന്മാരുടെ പേരുകൾ പുനഃസ്ഥാപിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും വ്യക്തമാക്കി.

വിഷയത്തിൽ തൃണമൂൽ കോൺഗ്രസ് നേതാവും എം.എൽ.എയുമായ കുനാൽ ഘോഷും വിമർശനവുമായി രംഗത്തെത്തി. പിതാവിന്റെ രേഖകളിൽ എന്തെങ്കിലും വൈരുദ്ധ്യങ്ങളുണ്ടെങ്കിൽ അത് കുഞ്ഞിന്റെ ജനന രജിസ്ട്രേഷനെ ബാധിക്കാതെ പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജനിച്ചുവീണ കുഞ്ഞിന് ജനന സർട്ടിഫിക്കറ്റ് ലഭിക്കാത്ത സാഹചര്യം ഗൗരവത്തോടെ കാണണമെന്നും സംസ്ഥാന-കേന്ദ്ര സർക്കാരുകൾ ഇടപെടണമെന്നും കുനാൽ ഘോഷ് പറഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix