Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ടൈപ്പിസ്റ്റുകൾ ഇനി ക്ലാർക്കുമാരുടെ ജോലിയും ചെയ്യണം; പൊലീസിൽ പുതിയ ഉത്തരവിറക്കി ഡി.ജി.പി.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: സർക്കാർ ഓഫീസുകളിലെ ടൈപ്പിസ്റ്റുകളുടെ ജോലി പുനർനിർവചിക്കുന്നു. ഇതിന്റെ ഭാഗമായി പൊലീസ് വകുപ്പിൽ പുതിയ ഉത്തരവിറക്കി ഡി.ജി.പി. റവാഡ ചന്ദ്രശേഖർ. ഇനി മുതൽ മിനിസ്റ്റീരിയൽ വിഭാഗത്തിലെ ക്ലാർക്കുമാർ നിർവഹിക്കുന്ന ജോലികൾ ടൈപ്പിസ്റ്റുകൾക്കും നൽകാനാണ് തീരുമാനം. കംപ്യൂട്ടർവത്കരണത്തോടെ പരമ്പരാഗത ടൈപ്പിങ് ജോലികൾ കുറഞ്ഞ സാഹചര്യത്തിലാണ് പുതിയ നടപടി.

പരാതികൾ, കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ജോലികൾ, സമൻസ്, വാറന്റ്, നോട്ടീസ് എന്നിവ തയ്യാറാക്കൽ, ആയുധ ലൈസൻസ്, കാണാതായവരുമായി ബന്ധപ്പെട്ട നടപടികൾ തുടങ്ങിയവയിൽ ഇനി ടൈപ്പിസ്റ്റുകളെയും നിയോഗിക്കാം. ബറ്റാലിയൻ നീക്കം, സമവായ ചർച്ചകൾ, റോഡ് സുരക്ഷ, പൊതുജന സമ്പർക്കം തുടങ്ങിയ വിഭാഗങ്ങളിലെ ഓഫീസ് ജോലികൾക്കും ഇവരുടെ സേവനം പ്രയോജനപ്പെടുത്താം.

55,289 അംഗങ്ങളുള്ള കേരള പൊലീസ് സേനയിലെ ക്ലറിക്കൽ ജോലികൾ നിർവഹിക്കാൻ നിലവിൽ 1,341 ക്ലാർക്കുമാർ മാത്രമാണുള്ളത്. കംപ്യൂട്ടർവത്കരണത്തോടെ ടൈപ്പിസ്റ്റുകളുടെ പരമ്പരാഗത ജോലികൾ കുറഞ്ഞതിനാൽ ഇവരെ കൂടുതൽ ഫലപ്രദമായി വിനിയോഗിക്കേണ്ടതുണ്ടെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

ഓരോ വകുപ്പിലെയും ജോലികളുടെ സ്വഭാവം വ്യത്യസ്തമായതിനാൽ പ്രത്യേകം ഉത്തരവിറക്കിയാണ് പുതിയ രീതി നടപ്പാക്കുന്നത്. 2010-ഓടെ സർക്കാർ ഓഫീസുകളിൽനിന്ന് ടൈപ്പ് റൈറ്ററുകൾ അപ്രത്യക്ഷമായെങ്കിലും ടൈപ്പിസ്റ്റ് തസ്തികകളിൽ മാറ്റം വരുത്തിയിരുന്നില്ല. വിവിധ സർക്കാർ വകുപ്പുകളിലായി ആറായിരത്തോളം ടൈപ്പിസ്റ്റുകളാണുള്ളത്.

നിലവിൽ കംപ്യൂട്ടർ അധിഷ്ഠിത ജോലികൾ ഉൾപ്പെടെയാണ് ടൈപ്പിസ്റ്റുകൾ നിർവഹിക്കുന്നത്. ഇ-ഗവേണൻസും ഡിജിറ്റലൈസേഷനും വ്യാപകമായ സാഹചര്യത്തിൽ ഇവരുടെ സേവനം കൂടുതൽ മേഖലകളിൽ പ്രയോജനപ്പെടുത്തേണ്ടതുണ്ട്. എന്നാൽ, ഏതെല്ലാം ജോലികൾക്കായി ടൈപ്പിസ്റ്റുകളെ നിയോഗിക്കാമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തമായ മാർഗനിർദേശങ്ങൾ ഉണ്ടായിരുന്നില്ല. പുതിയ ഉത്തരവിലൂടെ ഇതിനാണ് വ്യക്തത വരുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix