Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പഠനവും പോഷണവും ഇനി ഒരുമിച്ച്; അടിമുടി മാറാനൊരുങ്ങി നമ്മുടെ അങ്കണവാടികൾ!

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ : കേന്ദ്ര സർക്കാരിന്റെ പോഷൻ ഭീ, പഠായി ഭീ പദ്ധതിയുടെ ഭാഗമായി അടിമുടി മാറാനൊരുങ്ങി അങ്കണവാടികൾ. പോഷകാഹാരത്തിനും വിദ്യാഭ്യാസത്തിനും ഒരുപോലെ പ്രാധാന്യം നൽകിക്കൊണ്ട് നടപ്പാക്കുന്ന പദ്ധതിയിലൂടെ കുട്ടികളുടെ എല്ലാ വിധത്തിലുമുള്ള വികസനം സാധ്യമാക്കുക എന്നാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ജില്ലയിലെ അങ്കണവാടി ജീവനക്കാർക്കുള്ള പ്രത്യേക പരിശീലനം ഇന്ന് ആരംഭിക്കും. 100 പേരടങ്ങുന്ന 18 ബാച്ചുകളിലായി ജില്ലയിലെ മൂവായിരത്തോളം ജീവനക്കാർക്ക് പരിശീലനം നൽകും. ഓരോ ബാച്ചിന്റെ പരിശീലനത്തിനുമായി 1.35 ലക്ഷം രൂപ സർക്കാർ വകയിരുത്തിയിട്ടുണ്ട്. ഡിസംബർ പകുതിയോടെ പരിശീലന പരിപാടി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ശിശുവികസന സേവനങ്ങളുമായി നേരിട്ടു ബന്ധമില്ലാത്ത ജോലികളിൽ നിന്നും സർവേകളിൽ നിന്നും അങ്കണവാടി വർക്കർമാരെയും ഹെൽപർമാരെയും ഒഴിവാക്കി കേന്ദ്ര സർക്കാർ ഉത്തരവിട്ടിരുന്നു. തദ്ദേശ സ്ഥാപനങ്ങളും മറ്റു വകുപ്പുകളും ഏൽപിക്കുന്ന ബിഎൽഒ ഡ്യൂട്ടി, സർവേകൾ, സാമൂഹികക്ഷേമ പദ്ധതികളിലെ ജോലികൾ തുടങ്ങിയ ചുമതലകളിൽ നിന്ന് ഇതോടെ അങ്കണവാടി ജീവനക്കാരെ ഒഴിവാക്കിയേക്കും.പോഷകാഹാര വിതരണം, പ്രീസ്കൂൾ വിദ്യാഭ്യാസം, ആരോഗ്യ പരിശോധന, പോഷൺ ട്രാക്കർ ആപ്ലിക്കേഷനിലെ പ്രതിദിന മോണിറ്ററിങ് തുടങ്ങിയ ശിശുവികസന പരിപാടികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനും പോഷൻ ഭീ, പഠായി ഭീ പദ്ധതി കാര്യക്ഷമമായി നടപ്പാക്കാനുമാണ് നടപടി. പദ്ധതി നടപ്പാക്കുന്നതോടെ അങ്കണവാടികളിൽ പ്രവൃത്തി ദിവസങ്ങളിൽ കൃത്യസമയം വിവിധ പാഠ്യേതര പ്രവർത്തികൾക്കും പഠനത്തിനുമായി മാറ്റിവയ്ക്കും. കുട്ടികളെ ഏതെല്ലാം വിഷയങ്ങൾ എങ്ങനെ പഠിപ്പിക്കണമെന്നത് വിഡിയോ വഴി ദേശീയതലത്തിൽ ഏകീകൃതമായി നൽകും. ഓരോ മാസവും 2 പ്രമേയങ്ങളെ ആസ്പദമാക്കിയാണ് അങ്കണവാടിയിലെ പഠനം നടക്കുക.

പദ്ധതിയിലൂടെ കുട്ടികളുടെ വളർച്ചാഘട്ടങ്ങളിലെ പുരോഗതി കൃത്യമായി നിരീക്ഷിക്കാനും പ്രശ്നങ്ങൾ കണ്ടെത്താനും അങ്കണവാടി ജീവനക്കാർക്ക് പരിശീലനം നൽകും. വിളർച്ച, പഠന വൈകല്യം, പോഷകാഹാരക്കുറവ് തുടങ്ങിയ വിവിധ പ്രശ്നങ്ങൾ കണ്ടെത്തുന്ന കുട്ടികളെ ജില്ലാ പ്രാരംഭ ഇടപെടൽ കേന്ദ്രത്തിലൂടെ (ഡിസ്ട്രിക്ട് ഏർലി ഇന്റർവെൻഷൻ സെന്റർ) ആവശ്യമായ പരിചരണം നൽകും. ആലപ്പുഴ ജില്ലയിലെ അങ്കണവാടികളിലെ കുട്ടികളിൽ 30% പേർക്കും ഭാരക്കുറവുണ്ടെന്ന് വനിതാ –ശിശുക്ഷേമ വകുപ്പ് ആരംഭിച്ച ബാല്യസ്പന്ദനം പദ്ധതിയിൽ കണ്ടെത്തിയിരുന്നു. നേരത്തെ കണ്ടെത്തിയാൽ കുട്ടികളിലെ ഇത്തരം പ്രശ്നങ്ങൾ ഗുരുതരമാകുന്നതിനു മുൻപ് തടയാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix