Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഷാഫിക്ക് പിന്തുണയുമായി കണ്ണൂരിൽ ഫ്ലക്സ് ബോർഡുകൾ; കോൺഗ്രസിൽ വീണ്ടും ഫ്ലക്സ് യുദ്ധം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: ഒരു ഇടവേളയ്ക്ക് ശേഷം കോൺഗ്രസിൽ വീണ്ടും ഫ്ലക്സ് യുദ്ധം ശക്തമാകുന്നു. ഷാഫി പറമ്പിൽ എംപിക്ക് പിന്തുണയുമായി കണ്ണൂരിൽ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. യൂത്ത് കോൺഗ്രസിന്റെ പേരിലാണ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്.

‘കുപ്രചാരണം കൊണ്ടും കുടില തന്ത്രങ്ങൾ കൊണ്ടും ഈ ജനകീയ മുഖത്തെ തകർക്കാനാവില്ല’ എന്നാണ് ഫ്ലക്സ് ബോർഡുകളിലെ സന്ദേശം. കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്തും സ്റ്റേഡിയം പരിസരത്തുമാണ് ബോർഡുകൾ സ്ഥാപിച്ചത്. ഇന്ന് പുലർച്ചെയാണ് ഇവ പ്രത്യക്ഷപ്പെട്ടത്. നേരത്തെ മുഖ്യമന്ത്രി ആരാകണം എന്നതിനെ ചൊല്ലി കോൺഗ്രസിൽ വലിയ ഫ്ലക്സ് പോര് നടന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിവാദം ഉയരുന്നത്.

അതേസമയം, രാജ്മോഹൻ ഉണ്ണിത്താന്റെ ഇടപെടൽ വിവാദം വഴിതിരിച്ചുവിടാനാണെന്നാണ് എ ഗ്രൂപ്പിന്റെ ആരോപണം. ഉണ്ണിത്താന്റെ പരാമർശങ്ങൾക്ക് മറുപടി നൽകേണ്ടെന്നാണ് ഗ്രൂപ്പ് നേതാക്കളുടെ തീരുമാനം. ഉമ്മൻചാണ്ടിയുടെ കുടുംബം ഉൾപ്പെടെ പ്രതികരിച്ച സാഹചര്യത്തിലാണ് നേതാക്കൾ ഇപ്പോൾ മൗനം പാലിക്കുന്നത്.

സർക്കാരിൽ തീരുമാനങ്ങൾ എടുക്കുമ്പോൾ കൂടിയാലോചന വേണമെന്ന ആവശ്യം വീണ്ടും ഉന്നയിക്കാനും എ ഗ്രൂപ്പ് തീരുമാനിച്ചിട്ടുണ്ട്. വിഷയത്തിൽ ഹൈക്കമാൻഡ് ഉടൻ ഇടപെടണമെന്ന ആവശ്യത്തിലും ഉറച്ചുനിൽക്കാനാണ് ഗ്രൂപ്പിന്റെ തീരുമാനം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix