Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വിവാദ പ്രസംഗത്തിൽ ടി.ഐ. മധുസൂദനനെതിരെ കേസെടുക്കും; നിർദേശം നൽകി രമേശ് ചെന്നിത്തല

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സിപിഎം നേതാവും മുൻ എംഎൽഎയുമായ ടി.ഐ. മധുസൂദനന്റെ വിവാദ കൊലവിളി പ്രസംഗത്തിൽ കേസെടുക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകി. ക്രമസമാധാന ചുമതലയുള്ള എഡിജിപി പി. വിജയനാണ് മന്ത്രിയുടെ നിർദേശം കൈമാറിയത്.

ധനരാജ് വധക്കേസിലെ കോടതി വിധിക്ക് പിന്നാലെ നടന്ന കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തിനിടെയായിരുന്നു ടി.ഐ. മധുസൂദനന്റെ പ്രകോപനപരമായ പ്രസംഗം. കലാപത്തിന് ആഹ്വാനം ചെയ്യുന്ന തരത്തിലുള്ള പ്രസംഗങ്ങൾ ഒരു കാരണവശാലും അനുവദിക്കാനാകില്ലെന്ന് ആഭ്യന്തരമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. വിവാദ പ്രസംഗത്തിനെതിരെ മുഹമ്മദ് ഷമ്മാസാണ് മന്ത്രിക്ക് പരാതി നൽകിയത്.

ഒരു ജനപ്രതിനിധിയായിരുന്ന വ്യക്തിയിൽനിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത പരാമർശങ്ങളാണ് ഉണ്ടായതെന്നും സർക്കാർ സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. കൊലപാതകങ്ങളെ ന്യായീകരിക്കുകയും കലാപത്തിന് ആഹ്വാനം ചെയ്യുകയും ചെയ്യുന്ന നടപടികൾ പൊലീസോ സർക്കാരോ അംഗീകരിക്കില്ലെന്നും പ്രസംഗം പരിശോധിച്ചശേഷം കർശന നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുക്കാൻ നിർദേശം നൽകിയത്.

“ചീമേനിയിൽ അഞ്ച് പേരെ ചുട്ടുകൊന്നവരെ കോടതി വെറുതെവിട്ടെങ്കിലും അവരൊന്നും ഇന്ന് ജീവനോടെ ഇല്ലെന്ന് മനസ്സിലാക്കുന്നത് നല്ലതാണ്. പാർട്ടിക്കെതിരെ സാമൂഹികമാധ്യമങ്ങളിൽ എഴുതുന്നവർക്ക് കിട്ടേണ്ടത് കിട്ടിയിരിക്കും” എന്നായിരുന്നു മധുസൂദനന്റെ വിവാദ പ്രസംഗം.

ധനരാജ് വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിക്കെതിരെയും അദ്ദേഹം പരിഹാസമുന്നയിച്ചിരുന്നു. ധനരാജ് കൊല്ലപ്പെട്ടിട്ടില്ലെന്ന് ജഡ്ജി പറയാത്തത് ഭാഗ്യമാണെന്നായിരുന്നു പരാമർശം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix