Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ചക്കക്കൊമ്പൻ ഇപ്പോഴും ഏലത്തോട്ടത്തിൽ; ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇടുക്കി: ചക്കക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യം തുടർച്ചയായ രണ്ടാം ദിവസവും ലക്ഷ്യം കണ്ടില്ല. വൈകിട്ട് മൂന്നരയോടെ ആന ദൗത്യസംഘത്തിന് തൊട്ടടുത്തെത്തിയെങ്കിലും മയക്കുവെടി വയ്ക്കാൻ അനുകൂല സാഹചര്യമുണ്ടായിരുന്നില്ല. ഏലത്തോട്ടത്തിൽ നിന്ന ആനയെ അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും വെളിച്ചക്കുറവ് മൂലം വൈകിട്ട് അഞ്ചോടെ ദൗത്യം അവസാനിപ്പിക്കുകയായിരുന്നു. ആന ജനവാസമേഖലയ്ക്ക് സമീപത്തായിരുന്നതും പ്രതിസന്ധിയായി. ദൗത്യം നാളെയും തുടരും.

രാവിലെ അഞ്ചോടെ ചെമ്പകത്തൊഴുകുടി ഭാഗത്താണ് ചക്കക്കൊമ്പനെ ആദ്യം കണ്ടെത്തിയത്. ആനയിറങ്കൽ ജലാശയത്തിന് തൊട്ടടുത്തായിരുന്നതിനാൽ മയക്കുവെടി വയ്ക്കാനുള്ള ശ്രമം നടന്നില്ല. ഉച്ചയ്ക്ക് 12 മണിവരെ ഇവിടെ തുടർന്ന ആന ജലാശയം നീന്തിക്കടന്ന് 301 കോളനി ഭാഗത്തെത്തി. പിന്നാലെ ദൗത്യസംഘവും എത്തിയെങ്കിലും ഇതിനിടെ ആന സംഘത്തിന് നേരെ തിരിഞ്ഞു. 301-ലെ അങ്കണവാടിക്ക് സമീപത്തുവച്ച് ആന ചോലയിലേക്ക് കടന്നു.

തുടർന്ന് അരമണിക്കൂറോളം ആന ദൗത്യസംഘത്തിന്റെ നിരീക്ഷണവലയത്തിന് പുറത്തായിരുന്നു. മൂന്നരയോടെ ചെമ്പകത്തൊഴുകുടി ഭാഗത്തെ ഏലത്തോട്ടത്തിൽ വീണ്ടും എത്തി. ജലാശയത്തിൽനിന്ന് ഒന്നര കിലോമീറ്റർ അകലെയുള്ള ഈ പ്രദേശം മയക്കുവെടി വയ്ക്കാൻ അനുയോജ്യമായിരുന്നെങ്കിലും ഏലച്ചെടികൾ തടസ്സമായി.

പടക്കം പൊട്ടിച്ച് ആനയെ ഏലത്തോട്ടത്തിൽനിന്ന് പുറത്തേക്ക് മാറ്റാനും ശ്രമം നടത്തി. എന്നാൽ വൈകിട്ട് അഞ്ചോടെ വെളിച്ചം കുറഞ്ഞതോടെ ഇന്നത്തെ ദൗത്യം അവസാനിപ്പിക്കുകയായിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix