Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

‘ലിയോ’ സിനിമയിലെ ഫയറിംഗ് രംഗം അനുകരിക്കാൻ ശ്രമം; തൃത്താല സ്കൂളിലെ വെടിവെപ്പിൽ ഒൻപതാം ക്ലാസുകാരന്റെ മൊഴി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: തൃത്താല പരുതൂർ സ്കൂളിലെ വെടിവെപ്പിൽ ഒൻപതാം ക്ലാസ് വിദ്യാർഥി അനുകരിച്ചത് വിജയ് നായകനായ ‘ലിയോ’ സിനിമയിലെ രംഗമെന്ന് പൊലീസ്. സഹപാഠികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസിന് ഇക്കാര്യം വ്യക്തമായത്. റീൽസും സിനിമയും കണ്ട് കൂട്ടുകാരുടെ മുന്നിൽ ആളാകാനുള്ള ശ്രമത്തിനിടെയാണ് അബദ്ധത്തിൽ വെടിയുതിർത്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

2023ൽ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് വിജയ് നായകനായി പുറത്തിറങ്ങിയ ചിത്രമാണ് ‘ലിയോ’. സിനിമയിലെ ഫയറിംഗ് രംഗം അനുകരിക്കാനായിരുന്നു വിദ്യാർഥിയുടെ ശ്രമമെന്നാണ് വിവരം.

ആദ്യ വെടിയുണ്ട സ്കൂളിലെ ഭിത്തിയിലാണ് പതിച്ചത്. പത്തുമിനിറ്റിന് ശേഷം വീണ്ടും ബാഗിൽനിന്ന് തോക്കെടുത്ത് സിനിമാ സ്റ്റൈലിൽ ഉപയോഗിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ ഒന്നര അടി മാത്രം അകലെയുണ്ടായിരുന്ന സഹപാഠിയുടെ കൈയ്ക്ക് മുകളിലാണ് വെടിയുണ്ട പതിച്ചത്.

വിദ്യാർഥി മനഃപൂർവം വെടിവെച്ചതല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വെടിയേറ്റ വിദ്യാർഥിയും സംഭവത്തിന് സാക്ഷികളായ മറ്റ് കുട്ടികളും നൽകിയ മൊഴികളിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, വെടിവെച്ച വിദ്യാർഥിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി. അടുത്ത മാസം അഞ്ചുവരെ കോഴിക്കോട് വെള്ളിമാടുകുന്നിലെ ജുവനൈൽ ഹോമിലേക്ക് മാറ്റാൻ നിർദേശിച്ചു.

സംഭവത്തിൽ വിദ്യാർഥിയുടെ അമ്മയ്ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ ഉടൻ അറസ്റ്റ് ചെയ്യേണ്ടതില്ലെന്നാണ് പൊലീസിന്റെ തീരുമാനം. അമ്മയുടെ അലമാരയിൽനിന്നാണ് തോക്ക് ലഭിച്ചതെന്ന വിദ്യാർഥിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആംസ് ആക്ട് പ്രകാരമാണ് കേസെടുത്തത്.

കുട്ടിയുടെ മുത്തച്ഛൻ ഉപയോഗിച്ചിരുന്നതാണ് തോക്കെന്നാണ് വിവരം. മുത്തച്ഛൻ വർഷങ്ങൾക്കുമുമ്പ് മരിച്ചിരുന്നു. തോക്ക് എവിടെനിന്ന് വാങ്ങിയതാണെന്ന് കണ്ടെത്തുന്നതിനായി ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കാനാണ് പൊലീസിന്റെ തീരുമാനം.

സ്കൂളിനുള്ളിൽ തോക്കുമായി എത്തിയ വിദ്യാർഥി സഹപാഠിക്ക് പരിക്കേൽപ്പിച്ച സംഭവത്തിൽ തോക്കിന്റെ ഉറവിടവും സുരക്ഷാവീഴ്ചകളും കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix