Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ആധാർ നമ്പറിന് പകരം 12 അക്കങ്ങൾ; ശബരിമല വെർച്വൽ ക്യൂവിൽ തട്ടിപ്പ് വ്യാപകം, വരുമാനത്തിൽ 47% ഇടിവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ശബരിമല:ശബരിമല വെർച്വൽ ക്യൂ മാസ് ബുക്കിങ്ങിൽ ഗുരുതര സുരക്ഷാവീഴ്ചയെന്ന് പൊലീസിന്റെ സൈബർ സുരക്ഷാ വിഭാഗത്തിന്റെ കണ്ടെത്തൽ. അയൽ സംസ്ഥാനങ്ങളിലെ വൻകിട ട്രാവൽ ഏജൻസികൾ ശബരിമല വെർച്വൽ ക്യൂ ബുക്കിങ് നടത്തിയപ്പോൾ ആധാർ നമ്പറിനു പകരം നൽകിയതു 12 അക്കങ്ങളായിരുന്നു. ആധാർ നമ്പർ നൽകേണ്ട സ്ഥാനത്ത് വെറുതെ 12 അക്കങ്ങൾ ചേർക്കുമ്പോൾ ബുക്കിങ് പൂർണമാകുമായിരുന്നു. ആധാർ വെരിഫിക്കേഷനുള്ള ഒടിപി സംവിധാനം ഇല്ലാതിരുന്നത് ഏജൻസികൾ മുതലെടുക്കുകയായിരുന്നുവന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.
ഒരു മൊബൈൽ നമ്പറിൽ തന്നെ കൂട്ടത്തോെട ബുക്ക് ചെയ്യാൻ കഴിയുന്നതും ഇവർ അവസരമാക്കി. പേരും വിലാസവും തെറ്റായി നൽകുകയും ചെയ്തു. ഇതു ശബരിമല പോലെ വലിയ തീർഥാടന കേന്ദ്രത്തിലേക്കെത്തുന്നവരുടെ കാര്യത്തിൽ ഗുരുതര സുരക്ഷാപ്പിഴവായാണു വിലയിരുത്തപ്പെടുന്നത്. ബുക്ക് ചെയ്ത സ്ലോട്ടുകൾ പണത്തിനാണു തെലങ്കാന, ആന്ധ്രപദേശ്, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ തീർഥാടകർക്കു വിറ്റത്. വിൽക്കാൻ കഴിയാത്ത സ്ലോട്ടുകൾ ഒഴിഞ്ഞു കിടന്നു. മറ്റു ഭക്തർക്ക് ഈ സ്ലോട്ടുകളിൽ വരാൻ കഴിയാതായതോടെ ശബരിമലയിൽ ദർശനത്തിനു മുൻവർഷങ്ങളെ അപേക്ഷിച്ചു ഗണ്യമായ തിരക്കു കുറവുണ്ടായി. വെർച്വൽ ക്യൂ ബുക്കിങ്ങിന് ആധാർ വെരിഫിക്കേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. ഒടിപി വഴിയാണ് ആധാർ വെരിഫിക്കേഷൻ നടത്തുന്നത്. കേരളത്തിൽ അന്വേഷണം ആരംഭിച്ചെന്ന് അറിഞ്ഞതോടെ ബുക്ക് ചെയ്ത സ്ലോട്ടുകൾ കൂട്ടത്തോടെ റദ്ദാക്കാനും ആരംഭിച്ചിട്ടുണ്ട്. ഇതോടെ ആരൊക്കെയാണു സ്ലോട്ടുകൾ റദ്ദു ചെയ്തതെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണു ദേവസ്വം ബോർഡും പൊലീസും.ഗുരുതര സുരക്ഷാപ്പിഴവായാണു വിലയിരുത്തപ്പെടുന്നത്.

അയൽ സംസ്ഥാനങ്ങളിലെ വൻകിട ട്രാവൽ ഏജൻസികൾ ദർശന സമയം കൂട്ടത്തോടെ ബുക്ക് ചെയ്തു മറിച്ചു വിറ്റു കൊള്ളലാഭം കൊയ്യുന്നതു തടയാനും വിൽക്കാൻ കഴിയാത്ത സ്ലോട്ടുകളിൽ മറ്റു ഭക്തർക്ക് എത്താൻ കഴിയാത്തതും ഒഴിവാക്കാൻ സോഫ്റ്റ്‌വെയറിൽ അടിമുടി പരിഷ്കാരം വരുത്താൻ പൊലീസും ദേവസ്വം ബോർഡും തീരുമാനിച്ചിട്ടുണ്ട്. ഇപ്പോൾ വരുത്തിയ ആധാർ വെരിഫിക്കേഷൻ അടക്കമുള്ള പരിഷ്കാരത്തിനു പുറമേ വരുന്ന മണ്ഡലകാലത്ത് കാര്യമായ മാറ്റം വരുത്തും. തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലെ വൻകിട ട്രാവൽ ഏജൻസികൾ മാസ് ബുക്കിങ് നടത്തിയതാണ് ശബരിമലയിൽ തീർഥാടക പ്രവാഹത്തിൽ വലിയ കുറവ് വരാൻ കാരണമെന്ന നിലപാടിലാണു പൊലീസ് ഇപ്പോഴും. മാസ് ബുക്കിങ് രീതി നിർത്തലാക്കി വെർച്വൽ ക്യൂ ബുക്കിങ് രീതി പരിഷ്കരിക്കാൻ ദേവസ്വം ബോർഡിനോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

∙ വരുമാനം ഇടിഞ്ഞു ; കൂടുതൽ ലളിതമാക്കാൻ നീക്കം

കഴിഞ്ഞ മണ്ഡല–മകരവിളക്ക് തീർഥാടനകാലത്ത് ശബരിമലയിൽ നിന്നു തിരുവിതാംകൂർ ദേവസ്വം ബോർഡിന് ലഭിച്ച ആകെ വരുമാനം ഏകദേശം 483 കോടി രൂപയായിരുന്നു. ഇതുവരെയുള്ള കണക്ക് അനുസരിച്ച് മുൻ വർഷത്തെ അപേക്ഷിച്ചു ശബരിമലയിൽ 47 % ഭക്തരുടെ കുറവുണ്ടായിട്ടുണ്ട്. അപ്പം, അരവണ വിതരണത്തിലും വലിയ കുറവു വന്നിട്ടുണ്ട്. വരുമാനത്തെ ഇതു കാര്യമായി ബാധിക്കുമെന്ന ആശങ്ക തിരുവിതാംകൂർ ദേവസ്വം ബോർഡിനുണ്ട്. ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ തനതു വരുമാനം കണ്ടെത്താൻ കഴിയാത്ത ക്ഷേത്രങ്ങളിലെ ജീവനക്കാർക്ക് ശമ്പളം നൽകുന്നത് ശബരിമലയിലെ മണ്ഡലകാല വരുമാനത്തിൽ നിന്നാണ്.

കൂട്ടത്തോടെ ബുക്കിങ് അനുവദിക്കാത്തിനു പുറമേ നിശ്ചയിച്ച ദിവസം തീർഥാടകനു ശബരിമലയിൽ എത്താൻ അസൗകര്യമുണ്ടെങ്കിൽ തീർഥാടക തിരക്കില്ലാത്ത മറ്റൊരു ദിവസത്തേക്കു സമയം മാറ്റാം. ഇനി ബുക്കിങ് റദ്ദാക്കണമെങ്കിൽ അതിനും സൗകര്യമുണ്ടായിരിക്കും. ഇങ്ങനെ വരുന്ന ഒഴിവിലേക്കു മറ്റു ഭക്തർക്കു ബുക്ക് ചെയ്യാനും സാധിക്കും. ഇത്തരത്തിലേക്കു സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്തും. ഇപ്പോൾ ബുക്ക് ചെയ്ത ദിവസം എത്താതിരിക്കുകയോ റദ്ദാക്കുകയോ ചെയ്തില്ലെങ്കിൽ മണ്ഡലകാലത്ത് പിന്നീട് ബുക്കിങ് സാധ്യമാകില്ല. ബുക്ക് ചെയ്ത ആൾ തന്നെയാണോ ദർനത്തിനെത്തുന്നതെന്നറിയാൻ തിരിച്ചറിയൽ രേഖ പമ്പയിൽ പരിശോധിക്കണമെങ്കിലും അതു പ്രാവർത്തികമാകുമോ എന്ന സംശയം പൊലീസിനും ദേവസ്വം ബോർഡിനുമുണ്ട്. ഓരോ തീർഥാടകന്റെയും ടിക്കറ്റിൽ പ്രത്യേക ക്യുആർ കോഡ് നൽകണമെന്നും ഇതു പമ്പയിലോ നിലയ്ക്കലോ പരിശോധിക്കണമെന്നും ആലോചനയുണ്ടെങ്കിലും ഇത് ഉടൻ നടപ്പാക്കില്ല.

ഹൈദരാബാദിലെ ടാറ്റാ കൺസൽറ്റൻസി സർവീസ്(ടിസിഎസ്)ആയിരിക്കും സോഫ്റ്റ്‌വെയറിൽ പരിഷ്കാരം വരുത്തുക. 2011 – 12 ൽ കേരള പൊലീസാണ് വെർച്വൽ ക്യൂ സോഫ്റ്റ്‌വെയർ ആദ്യം വികസിപ്പിച്ചത്.കെൽട്രോണിന്റെ സഹായവും ലഭിച്ചിരുന്നു. 2019ൽ ശബരിമല പിൽഗ്രിം മാനേജ്മെന്റ് സിസ്റ്റം (എസ്പിഎംഎസ്)എന്ന ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോം വികസിപ്പിച്ചത് ടിസിഎസായിരുന്നു. കേരള പൊലീസിന്റെ ഐടി വിഭാഗം ടിസിഎസിനു സാങ്കേതികവും പ്രവർത്തനപരവുമായ നിർദേശം നൽകുകയായിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix