ചെന്നൈ: ലോക്സഭാ മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കുമെന്ന് തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെ അറിയിച്ചു. ലോക്സഭയിലെ സീറ്റുകളുടെ എണ്ണം 50 ശതമാനം വർധിപ്പിക്കുന്നതിനെയും പാർട്ടി അംഗീകരിച്ചതായി ഡിഎംകെ എംപി ഡി. രാജ വ്യക്തമാക്കി.
തമിഴ്നാടിന് ലോക്സഭയിലെ ആകെ സീറ്റുകളിൽ 7.18 ശതമാനം പ്രാതിനിധ്യം നിലനിർത്തണമെന്നായിരുന്നു ഡിഎംകെയുടെ ആവശ്യം. എന്നാൽ സീറ്റുകളുടെ എണ്ണം 50 ശതമാനം വർധിപ്പിക്കുന്നതോടെ തമിഴ്നാടിന്റെ പ്രാതിനിധ്യം 7.21 ശതമാനമായി ഉയരുമെന്ന് ഡി. രാജ പറഞ്ഞു. മണ്ഡല പുനർനിർണയ ബില്ലിനെച്ചൊല്ലി രാഷ്ട്രീയ ചർച്ചകൾ ശക്തമാകുന്നതിനിടെയാണ് ഡിഎംകെയുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.


