Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

തിരുപ്പരൻകുൺട്രം മലയിൽ ദീപം തെളിയിക്കാൻ ഒരുക്കം പൂർത്തിയായി; സുരക്ഷ ശക്തമാക്കി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: മധുരയിലെ തിരുപ്പരൻകുൺട്രം മലയിൽ കാർത്തിക മഹാദീപം തെളിയിക്കുന്നതിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ. വൈകിട്ട് അഞ്ചോടെ ദർഗയ്ക്ക് സമീപമുള്ള കൽത്തൂണിൽ ദീപം തെളിയിക്കാനാണ് തീരുമാനം. കൽത്തൂണിന് സമീപം പൊതുജനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പൂജാരിമാർ, റിസീവർമാർ, ഉദ്യോഗസ്ഥർ എന്നിവരടക്കം 25 പേർക്ക് മാത്രമാണ് പ്രവേശനാനുമതി.

മലയുടെ സുരക്ഷാച്ചുമതല സി.ആർ.പി.എഫ് ഏറ്റെടുത്തെങ്കിലും ബാരിക്കേഡുകൾ മറികടന്ന് ആളുകൾ മുകളിലേക്ക് കയറാൻ ശ്രമിച്ചത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. സുരക്ഷയ്ക്കായി 200 അംഗ സി.ആർ.പി.എഫ് സംഘത്തെയാണ് വിന്യസിച്ചിരിക്കുന്നത്. സുപ്രീംകോടതി റിസീവർമാരായി നിയോഗിച്ച ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് എസ്. വൈദ്യനാഥനും ജസ്റ്റിസ് വി. പാർഥിപനും സ്ഥലത്തെത്തി. ദീപം തെളിയിക്കുന്നതിനുള്ള ഒരുക്കങ്ങൾക്കായി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ജീവനക്കാരും പൂജാരിമാരും പൊതുജനങ്ങളും മലമുകളിലേക്ക് പുറപ്പെട്ടു.

തിരുപ്പരൻകുൺട്രം മലമുകളിലെ ദർഗയ്ക്ക് സമീപമുള്ള കൽത്തൂണിൽ കാർത്തിക മഹാദീപം തെളിയിക്കാൻ ഉത്തരവിട്ടിട്ടും നടപ്പാക്കാത്തത് എന്തുകൊണ്ടാണെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. കോടതിയലക്ഷ്യ ഹർജിയിൽ നടപടികൾ തുടരുന്നതിനിടെ തമിഴ്നാട് ചീഫ് സെക്രട്ടറിയോട് നേരിട്ട് ഹാജരാകാനും കോടതി നിർദേശിച്ചു. മധുര ജില്ലാ കലക്ടർക്കും തമിഴ്നാട് ഡിജിപിക്കും കോടതിയലക്ഷ്യ നോട്ടീസ് നൽകി. ക്ഷേത്ര ട്രസ്റ്റിലെ നാല് അംഗങ്ങൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്. കൽത്തൂണിൽ ദീപം തെളിയിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. ഇത് തമിഴ്നാട്ടിലെ വിജയ് സർക്കാരിന് കനത്ത തിരിച്ചടിയായി.

നവംബർ 24ന് വൈകിട്ട് ആറിനും ആറരയ്ക്കുമിടയിൽ ദർഗയ്ക്ക് സമീപമുള്ള തർക്കവിഷയമായ ദീപത്തൂണിൽ ഒരുതവണ ദീപം തെളിയിക്കാൻ സുപ്രീംകോടതി അനുമതി നൽകിയിരുന്നു. എന്നാൽ, കൽത്തൂണിൽ ദീപം തെളിയിക്കാതെ പതിവ് സ്ഥലമായ ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിന് സമീപത്തെ ദീപമണ്ഡപത്തിലാണ് അന്ന് ദീപം തെളിച്ചത്. ഇതിനെതിരെ ഹിന്ദു മുന്നണി ഉൾപ്പെടെയുള്ള ഹിന്ദു സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix