Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കുവൈത്തിൽ വ്യാപക പരിശോധന; 243 പേർ പിടിയിൽ, 219 കെട്ടിടങ്ങളുടെ വൈദ്യുതി- ജല ബന്ധം വിച്ഛേദിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കുവൈത്ത് സിറ്റി: സർക്കാർ ഭൂമി കൈയേറിയതും കെട്ടിടങ്ങളിൽ നിയമലംഘനം നടത്തിയതും കണ്ടെത്താൻ കുവൈത്തിൽ നടത്തിയ പരിശോധനയിൽ 1,340 നിയമനടപടികൾ സ്വീകരിച്ചു. ഖൈത്താൻ മേഖലയിൽ നവംബർ 24, 25 തീയതികളിലായി നടത്തിയ പരിശോധനയിൽ 243 പേരെ പിടികൂടി.

ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസുഫിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു പരിശോധന. പിടിയിലായവരിൽ വിവിധ കേസുകളിൽ അധികൃതർ അന്വേഷിച്ചിരുന്ന 215 പേരും താമസാനുമതി കാലാവധി കഴിഞ്ഞ 10 പേരും താമസ-തൊഴിൽ നിയമങ്ങൾ ലംഘിച്ച എട്ട് പേരും ഉൾപ്പെടുന്നു.

നിയമലംഘനം കണ്ടെത്തിയ 219 കെട്ടിടങ്ങളിലെ വൈദ്യുതി, ജല കണക്ഷനുകൾ വിച്ഛേദിച്ചു. അനധികൃതമായി പ്രവർത്തിച്ചിരുന്ന 42 സ്ഥാപനങ്ങൾ അടച്ചുപൂട്ടാനും നടപടി സ്വീകരിച്ചു. പണം വാങ്ങി ഇഖാമ അനുവദിച്ച 30 കേസുകളും കണ്ടെത്തി.

സർക്കാർ ഭൂമി കൈയേറി നിർമിച്ച കെട്ടിടങ്ങൾ, റെസ്റ്റോറന്റുകൾ, കഫേകൾ എന്നിവയും പരിശോധനയിൽ കണ്ടെത്തി. റോഡുകളിലേക്കുള്ള അനധികൃത കൈയേറ്റം, ഭക്ഷ്യസുരക്ഷാ നിയമലംഘനം, അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തത് തുടങ്ങിയവയ്ക്കെതിരെയും നടപടിയെടുത്തു.

കുവൈത്ത് മുനിസിപ്പാലിറ്റി, അഗ്നിശമന സേന, വാണിജ്യ മന്ത്രാലയം, ഭക്ഷ്യസുരക്ഷാ അതോറിറ്റി, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, വൈദ്യുതി-ജല മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിശോധന.

ജലീബ് അൽ ശുയൂഖിൽ ആരംഭിച്ച പരിശോധനയാണ് ഖൈത്താനിലേക്ക് വ്യാപിപ്പിച്ചത്. വരും ദിവസങ്ങളിൽ രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും പരിശോധന നടത്തുമെന്ന് ആഭ്യന്തര മന്ത്രി അറിയിച്ചു.

സർക്കാർ ഭൂമി കൈയേറ്റം ഒരു കാരണവശാലും അനുവദിക്കില്ലെന്നും സ്വദേശികളെന്നോ വിദേശികളെന്നോ വ്യത്യാസമില്ലാതെ നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix