തിരുവനന്തപുരം∙ ഭരണ നിർവഹണ ഉദ്യോഗസ്ഥരുടെ രണ്ടാംനിര രൂപപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഇടതുസർക്കാർ 2018ൽ നടപ്പാക്കിയ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്കുള്ള പുതിയ നിയമനങ്ങൾക്കാണു യുഡിഎഫ് സർക്കാർ നിലപാടുകൾ വിലങ്ങുതടിയാവുന്നത്. സമഗ്ര പരിഷ്കാരങ്ങളുമായി കെഎഎസ് കരടുഭേദഗതി ചട്ടം വിജ്ഞാപനം ചെയ്തതിനു പിന്നാലെ രണ്ടാം ബാച്ച് കെഎഎസുകാരുടെ നിയമന നടപടികൾ നിർത്തിവയ്ക്കണം എന്നാവശ്യപ്പെട്ട് ആഭ്യന്തരവകുപ്പ് രംഗത്തെത്തുകയും ചെയ്തതോടെ നിലവിൽ സർവീസിൽ ഉള്ളവരും നിയമനം കാത്തിരിക്കുന്ന ഉദ്യോഗാർഥികളും ആശങ്കയിലാണ്.
കെഎഎസ് സർവീസിലേക്കുള്ള രണ്ടാമത്തെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കു നിയമനം നൽകാൻ 31 തസ്തികകൾ സൃഷ്ടിക്കാൻ മുഖ്യമന്ത്രി വി.ഡി.സതീശൻ ഫയലിൽ എഴുതിയിട്ടും ഇതുവരെ നടപടിയായിട്ടില്ല. ഈ വർഷം ജനുവരി 30ന് നിലവിൽവന്ന റാങ്ക് ലിസ്റ്റിൽ 261 പേരാണുള്ളത്. പട്ടിയുടെ കാലപരിധി അവസാനിക്കാൻ രണ്ടു മാസം മാത്രം അവശേഷിക്കെ മൂന്ന് സ്ട്രീമുകളിൽനിന്നുള്ള ഒന്നാം റാങ്കുകാർക്കു മാത്രമാണ് നിയമനശുപാർശ നൽകിയിരിക്കുന്നത്. എന്നാൽ ഇവർക്കാർക്കും നിയമനം നൽകിയിട്ടുമില്ല. സ്ട്രീം വണ്ണിലെ ഒന്നാം റാങ്കുകാരൻ കെഎഎസ് നിയമനം കാത്ത് മടുത്ത് സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് റാങ്ക് പട്ടിയിൽനിന്ന് ധനവകുപ്പിൽ അസിസ്റ്റന്റായി ജോലിയിൽ പ്രവേശിച്ചു. ഒരു വർഷത്തേക്കാണ് കെഎഎസ് റാങ്ക്ലിസ്റ്റിന്റെ കാലപരിധി. മുഖ്യമന്ത്രി മുൻകൈ എടുത്തു രൂപീകരിച്ച വയോജനക്ഷേമവകുപ്പിൽ 14 ജില്ലകളിലും തലപ്പത്ത് കെഎഎസ് ഉദ്യോഗസ്ഥർ വേണമെന്ന നിർദേശം ഉയർന്നിട്ടുണ്ട്.
സർക്കാർ നയങ്ങളും പരിപാടികളും ഫലപ്രദമായി നടപ്പിലാക്കുന്നതിനായി ഭരണ നിർവഹണ ഉദ്യോഗസ്ഥരുടെ രണ്ടാംനിര രൂപപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് കേരളത്തിന്റെ സ്വന്തം അഡ്മിനിസ്ട്രേറ്റീവ് സർവീസ് സർക്കാർ രൂപീകരിച്ചത്. എന്നാൽ സംസ്ഥാന സിവിൽ സർവീസ് എന്ന നിലയിൽ കേന്ദ്രസർക്കാർ ഇതുവരെ കെഎഎസിനെ അംഗീകരിച്ചിട്ടില്ല. ഇതിന്റെ ചുവടുപിടിച്ചാണ് നിയമനത്തിലും തസ്തികകളിലുമൊക്കെ സമഗ്രമായ മാറ്റം വരുത്തി ചട്ടം ഭേദഗതി ചെയ്യാൻ പുതിയ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. കെഎഎസിന്റെ ആദ്യറാങ്ക് പട്ടിയിൽനിന്ന് വിവിധ വകുപ്പുകളിൽ നിയമിക്കപ്പെട്ടത് 105 പേരാണ്. പുതിയ കരടുചട്ടത്തിലെ പ്രമോഷൻ, ശമ്പളം, സീനിയോറിറ്റി തുടങ്ങിയ കാര്യങ്ങളിലെ അവ്യക്തതയിൽ ഇവർക്കും ആശങ്കയുണ്ട്. ശമ്പളം, കേഡർ അംഗബലം, സ്ഥാനക്കയറ്റ വിഹിതം, പരീക്ഷാരീതി, പരിശീലനം എന്നിവയെല്ലാം ഇനി അതതുകാലത്ത് സർക്കാർ ഉത്തരവുകളിലൂടെ നിശ്ചയിക്കുമെന്നാണു കരടു ചട്ടത്തിൽ പറയുന്നത്.
സ്ഥാനക്കയറ്റം ചട്ടം ഉറപ്പുനൽകുന്നുണ്ടെങ്കിലും 8 വർഷം കഴിഞ്ഞാൽ കിട്ടുമെന്ന വ്യവസ്ഥ ഒഴിവാക്കി. കുറഞ്ഞത് 10% ഗ്രേഡ് പേ എന്ന വ്യവസ്ഥ ഒഴിവാക്കി. ശമ്പള പരിഷ്കരണ കമ്മിഷൻ ശുപാർശ പ്രകാരമാകും ശമ്പളം വർധിക്കുക. ഫീഡർ തസ്തികകളിലെ ഏറ്റവും ഉയർന്ന സ്കെയിൽ എന്നത് ഒഴിവാക്കി. അഡ്വൈസ് തീയതി മുതലുള്ള സീനിയോറിറ്റി എന്ന വ്യവസ്ഥ ഒഴിവാക്കി. മാറ്റങ്ങൾക്ക് 2018 ജനുവരി 1 മുതൽ മുൻകാല പ്രാബല്യം നൽകുന്നതിനാൽ നിലവിൽ സർവീസിലുള്ള കെഎഎസുകാർക്കും ബാധകമാകും. അവ്യക്തത നീക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകാനും മുഖ്യമന്ത്രിയെ നേരിട്ടു കണ്ട് ആശങ്ക അറിയിക്കാനുമുള്ള ശ്രമത്തിലാണ് കെഎഎസുകാർ.
പ്രകൃതി ദുരന്തം തകർത്തെറിഞ്ഞ ചൂരൽമലയിലെ പുനരുദ്ധാരണപ്രവർത്തനങ്ങളിൽ ഉൾപ്പെടെ കെഎഎസ് ഉദ്യോഗസ്ഥർ മികച്ച പ്രകടനമാണു കാഴ്ചവച്ചതെന്നും കേരളത്തിന്റെ തുടിപ്പറിയുന്നവർ തലപ്പത്തേക്കു വന്നത് ഭരണനിർവഹണ രംഗത്ത് പുതിയ ഉണർവാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും കെഎഎസ് ഓഫിസേഴ്സ് സംഘടന ചൂണ്ടിക്കാട്ടുന്നു. വിവിധ വകുപ്പുകളുടെ രണ്ടാംനിരയിൽ കെഎഎസിൽനിന്നുള്ളവർ വന്നതോടെ പരസ്പരം സഹകരിച്ച് കാര്യങ്ങൾ വേഗത്തിലാക്കാൻ കഴിയുന്നുണ്ടെന്ന് ഉദ്യോഗസ്ഥന്മാർ പറയുന്നു. ഐഐടി ഗ്രാജ്വേറ്റുകൾ ഉൾപ്പെടെ ഉന്നതവിദ്യാഭ്യാസമുള്ളവർ സംസ്ഥാനത്തു തന്നെ പ്രവർത്തിക്കാൻ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിൽ വലിയ ആവേശത്തോടെയാണ് കെഎഎസ് സർവീസിൽ പ്രവേശിച്ചത്. ആദ്യ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിരുന്ന ചിലർ തൊട്ടുപിന്നാലെ സിവിൽ സർവീസ് പരീക്ഷയിൽ ഉന്നതവിജയം നേടി ഐഎഫ്എസ് സർവീസിൽ ഉൾപ്പെടെ പോയിരുന്നു. ഈ സാഹചര്യത്തിൽ മിടുക്കന്മാരായവരെ സംസ്ഥാനത്തുതന്നെ പിടിച്ചുനിർത്താനുള്ള നടപടികളാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതെന്ന് ഉദ്യോഗസ്ഥന്മാർ ചൂണ്ടിക്കാട്ടുന്നു.
കെഎഎസ് രണ്ടാം ബാച്ചിന്റെ റിക്രൂട്മെന്റ് തീരുമാനം മന്ത്രിസഭയുടെ പരിഗണനയ്ക്കു വയ്ക്കാനാണ് പൊതുഭരണവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. പിഎസ് സി വഴി നടന്ന ആദ്യബാച്ചിന്റെ നിയമനത്തെക്കുറിച്ച് അന്വേഷണം കഴിയുന്നതുവരെ നിലവിലെ റാങ്ക്പട്ടികയിലുള്ളവരെ നിയമിക്കാതിരിക്കുന്നതാണ് ഉചിതമെന്ന് പൊതുഭരണവകുപ്പിനോടും ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിനോടും അനൗദ്യോഗിക കത്തിലൂടെയാണ് ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആവശ്യത്തിന് ജീവനക്കാരില്ലെന്നും നിയമന നടപടികളിലേക്കു കടന്നേപറ്റൂവെന്നുമുള്ള നിലപാടിലാണ് പൊതുഭരണവകുപ്പ്. ഈ സാഹചര്യത്തിലാണ് അടുത്ത മന്ത്രിസഭയിൽ വിഷയം അവതരിപ്പിക്കാനുള്ള നീക്കം. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും തമ്മിൽ ചർച്ച നടത്തിയാൽ മന്ത്രിസഭയിലെത്താതെ തന്നെ പ്രശ്നം പരിഹരിക്കാമെന്നും വകുപ്പ്


