സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഹൈറിച്ച് കമ്പനിക്കെതിരായ സാമ്പത്തിക തട്ടിപ്പ്‌ക്കേസ്;സുപ്രധാന ശബ്ദരേഖ പുറത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഹൈറിച്ച് കമ്പനിക്കെതിരെ സാമ്പത്തിക തട്ടിപ്പ് കേസുകള്‍ അട്ടിമറിക്കാന്‍ ഗ്രൂപ്പ് അംഗങ്ങളുടെ ഗൂഢനീക്കം.കേസുമായി ബന്ധപ്പെട്ട സുപ്രധാന ശബ്ദരേഖ പുറത്തു വന്നു.പബ്ലിക്ക് പ്രേസിക്യൂട്ടര്‍ക്ക് കോഴ നല്‍കി കേസുകള്‍ ഒഴിവാക്കാന്‍ ശ്രമം നടക്കുന്നെന്ന് വ്യക്തമാക്കുന്ന ശബ്ദരേഖയാണ് പുറത്തു വന്നിരിക്കുന്നത്.ഗ്രൂപ്പ് അംഗമായ വനിതയുടെ ഫോണ്‍ സംഭാഷണമാണിത്.അംഗളില്‍ നിന്നും പിരിച്ച 5 കോടി രൂപ സര്‍ക്കാര്‍ അഭിഭാഷകന് കൈമാറിയെന്നും ശബ്ദ രേഖയില്‍ പറയുന്നു.ഹൈറിച്ച് അംഗങ്ങള്‍ക്കിടയില്‍ നടന്ന സംഭാഷണമാണ് ചോര്‍ന്നത്.ഇതു വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ശബ്ദരേഖയോടൊപ്പം ഹൈറിച്ച് കമ്പനിക്കെതിരെ പരാതിയില്ലെന്നും കമ്പനി തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവധിക്കണമെന്നും ആവശ്യപ്പെടുന്ന ഫോമും നിക്ഷേപകരില്‍ നിന്ന് ഒപ്പിട്ടു വാങ്ങി.കോടതിയില്‍ നിന്ന അനുകൂല നടപടിയുണ്ടാകുമെന്ന് വിശ്വസിപ്പിച്ചാണ് ഈ നീക്കം.
ഹൈറിച്ച് ഉടമകള്‍ സംസ്ഥാനത്തിന് അകത്തുംപുറത്തുമായി 3141 കോടി രൂപ നിക്ഷേപമായി സ്വീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പിയുടെ പേരിലുള്ള സ്ഥാവര ജംഗമവസ്തുക്കള്‍ ബഡ്‌സ് ആക്ട് പ്രകാരം കണ്ടുകെട്ടാനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണെന്നും മുഖ്യമന്ത്രി ജനുവരിയില്‍ മറുപടി നല്‍കിയതാണ്.

പ്രവാസികള്‍ക്ക് ആശ്വാസിക്കാം;ഇന്ത്യയിലേക്കും സൗദിയിലേക്കും പുതിയ സര്‍വീസുകളുമായി ഇത്തിഹാദ്

മാസങ്ങള്‍ പിന്നിടുമ്പോഴും ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ വലിയാലുക്കല്‍ കോലാട്ട് കെ.ഡി.പ്രതാപന്‍, ഭാര്യയും സിഇഒയുമായ കാട്ടൂക്കാരന്‍ ശ്രീന എന്നിവരെ പൊലീസ് ചോദ്യം ചെയ്യതിട്ടില്ല.കേസില്‍ തുടരുന്ന ഇ.ഡി അന്വേഷണം കൂടി ചെറുക്കുന്നതിനുളള നീക്കമാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്.മണിചെയിന്‍ തട്ടിപ്പിനുപുറമേ 127 കോടി രൂപയുടെ നികുതി വെട്ടിച്ചതിനു ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം ഇവര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒടിടി പ്ലാറ്റ്‌ഫോം, ക്രിപ്‌റ്റോ കറന്‍സി തുടങ്ങിയ ബിസിനസുകളിലും പണം മുടക്കി കോടികളുടെ ലാഭം നേടാമെന്നു വ്യാമോഹിപ്പിച്ചും പ്രതികള്‍ 1,157 കോടി രൂപയുടെ നിക്ഷേപം സ്വീകരിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

Tags :

Recent News

Advertisement