സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

4 മാസമായി വെന്റിലേറ്ററിൽ: ചികിത്സയിലായിരുന്ന നവജാതശിശു മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്∙ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നവജാതശിശു മരിച്ചു. നാലുമാസമായി വെന്റിലേറ്ററിലായിരുന്നു. പുതുപ്പാടി സ്വദേസികളായ ഗിരീഷ്–ബിന്ദു ദമ്പതികളുടെ കുഞ്ഞാണ്.

താലൂക്ക് ആശുപത്രി ജീവനക്കാരുടെ അശ്രദ്ധ മൂലമാണു നവജാതശിശു ഗുരുതരാവസ്ഥയിൽ ആയതെന്നു ചൂണ്ടിക്കാട്ടി കുട്ടിയുടെ അമ്മ ബിന്ദു ആരോഗ്യമന്ത്രി, താമരശ്ശേരി താലൂക്ക് ആശുപത്രി സൂപ്രണ്ട്, ഡിഎംഒ, കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി എന്നിവർക്കു പരാതി നൽകിയിരുന്നു.

പ്രസവ വേദനയെ തുടർന്നു ഡിസംബർ 13ന് രാത്രി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ കുട്ടിയുടെ തല പുറത്തേക്കു വരുന്ന അവസ്ഥയിലായിരുന്നു. എന്നാൽ പരിചരണം നൽകാതെ ഡ്യുട്ടിയിൽ ഉണ്ടായിരുന്ന നഴ്സുമാർ കുട്ടി പുറത്തേക്കു വരാതിരിക്കാൻ ഉടുത്തിരുന്ന പാവാട വലിച്ച് കീറി കെട്ടി ആംബുലൻസിൽ കയറ്റി വിടുകയായിരുന്നുവന്നാണു ബിന്ദു പരാതിയിൽ പറയുന്നത്.

മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തി പ്രസവം നടന്നെങ്കിലും ശ്വാസം കിട്ടാതെ തലച്ചോറിനു ക്ഷതം സംഭവിച്ച് അബോധാവസ്ഥയിലായിരുന്നു കുട്ടി. എന്നാൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ കുട്ടിയുടെ തലഭാഗം നേരെ അല്ലാത്തതിനെ തുടർന്ന് ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു എന്നാണു താലൂക്ക് ആശുപത്രി അധികൃതർ അറിയിച്ചത്.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.