Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പ്രധാനമന്ത്രിയെ അവഹേളിച്ചെന്ന പരാതി; മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണിക്കെതിരെ കേസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിച്ചെന്ന പരാതിയിൽ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണിക്കെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് സൈബർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. മഹിള മോർച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ജാൻമണി നടത്തിയ പ്രസ്താവന വിവാദമായതിനെ തുടർന്നാണ് പരാതി നൽകിയത്.

അതേസമയം, പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് ജാൻമണി രംഗത്തെത്തി. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അവർ ക്ഷമാപണം നടത്തിയത്. ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചല്ല പ്രസ്താവന നടത്തിയതെന്നും പ്രധാനമന്ത്രിയുടെ അമ്മയെക്കുറിച്ചല്ല താൻ പറഞ്ഞതെന്നും ജാൻമണി വ്യക്തമാക്കി. ഒരു കണ്ടന്റുമായി ബന്ധപ്പെട്ട് ചോദ്യം ചോദിക്കുക മാത്രമാണ് ചെയ്തതെന്നും അവർ പറഞ്ഞു.

മലയാളം സംസാരിക്കുന്നതിലെ പിഴവാകാം തെറ്റിദ്ധാരണയ്ക്ക് കാരണമായതെന്നും പ്രസ്താവന നടത്തുന്നതിന് മുമ്പ് കാര്യങ്ങൾ പരിശോധിക്കേണ്ടിയിരുന്നുവെന്നും ജാൻമണി പറഞ്ഞു. തന്റെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ ക്ഷമിക്കണമെന്നും അവർ അഭ്യർഥിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer