Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കൃഷ്ണ കുമാറിന് പരിക്കേറ്റ സംഭവം: വിശദീകരണവുമായി അറസ്റ്റിലായ ബിജെപി പ്രവര്‍ത്തകൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം: കൊല്ലത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിന് പരിക്കേറ്റ സംഭവത്തില്‍ വിശദീകരണവുമായി അറസ്റ്റിലായ ബിജെപി പ്രവര്‍ത്തകൻ സനല്‍. പൊലീസ് കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്ന് സനല്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കൃഷ്ണകുമാറിനെ ആക്രമിച്ചിട്ടില്ല. താൻ നിരപരാധിയാണ്. എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ കള്ളമൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടിയെന്നും സനല്‍ വിശദീകരിച്ചു. സ്ഥാനാർഥിയെ സ്വീകരിച്ചെങ്കിലും കണ്ണിൽ കൊണ്ടില്ലെന്നും മനപൂര്‍വം കെട്ടിചമച്ച കേസാണെന്നും സനല്‍ പറഞ്ഞു.

കൃഷ്ണകുമാറിന് പരിക്കേറ്റ സംഭവത്തില്‍ കഴിഞ്ഞ ദിവസമാണ് ബിജെപി പ്രവര്‍ത്തകനായ സനലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് സ്റ്റേഷൻ ജാമ്യത്തില്‍ വിടുകയായിരുന്നു. കൃഷ്ണകുമാറിനെ സ്വീകരിക്കാനെത്തിയപ്പോൾ അബദ്ധത്തിൽ താക്കോൽ കൊണ്ടതാണെന്ന് സനല്‍ പൊലീസിന് മൊഴി നൽകി. എന്നാല്‍, സിപിഎമ്മിനെതിരെ പ്രസംഗിച്ചതിന് ബോധപൂർവം ആക്രമിച്ചെന്നായിരുന്നു സ്ഥാനാർത്ഥിയുടെ പരാതി. ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്ന കുറ്റമാണ് പൊലീസ് ചുമത്തിയത്. മുളവന ചന്തമുക്കിൽ വച്ചാണ് കൃഷ്ണകുമാറിന് കണ്ണിന് പരിക്കേറ്റത്.

തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തിയ കാര്യത്തിന് സിപിഎം നേതാക്കൾക്കെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ചതിന്‍റെ ഭാഗമായി സിപിഎം പ്രവർത്തകർ ഏതോ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് തന്നെ അപായപ്പെടുത്തിയതായി സംശയിക്കുന്നു എന്നായിരുന്നു പൊലീസിന് കൃഷ്ണകുമാര്‍ നൽകിയ പരാതി. കുണ്ടറ പോലീസും രഹസ്യ അന്വേഷണ വിഭാഗവും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ – മുളവന പരിപാടിയിൽ പങ്കെടുത്ത് തിരിച്ചിറങ്ങുമ്പോൾ അടുത്ത സ്വീകരണ സ്ഥലം ചൂണ്ടി കാണിക്കുന്നതിന് ഇടയിൽ സനൽ പുത്തൻവിള(50)യുടെ കയ്യിലുണ്ടായിരുന്ന സ്കൂട്ടറിന്‍റെ താക്കോൽ സ്ഥാനാർഥി കൃഷ്ണകുമാറിന്റെ കണ്ണിൽ കൊള്ളുകയായിരുന്നു. ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജനറൽ സെക്രട്ടറിയാണ് മുളവന കഠിനാം പൊയ്ക ജിത്തു ഭവനിൽ സനൽ പുത്തൻവിള.

Recent News

Advertisement
WhiteswanTV Footer