സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

‘നടന്‍ രവി കിഷന്‍ എന്റെ അച്ഛന്‍ ,ഡിഎന്‍എ ടെസ്റ്റിന് തയ്യാര്‍’; ആരോപണവുമായി നടി ഷിന്നോവ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബോളിവുഡ് നടനും ബിജെപി എംപിയുമായ രവി കിഷന്‍ അച്ഛനാണെന്നും ഡിഎന്‍എ ടെസ്റ്റിന് തയ്യാറാണെന്നും യുവ നടി ഷിന്നോവ.സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഷിന്നോവ ഇക്കാര്യം തുറന്ന് പറഞ്ഞത്.’ബഹുമാനപ്പെട്ട യോഗിജി ഞാന്‍ നടനും എംപിയുമായ രവി കിഷന്റെ മകളാണ്.എനിക്കും എന്റെ അമ്മയ്ക്കും കുറച്ച് സമയം താങ്കള്‍ അനുവദിക്കുകയാണെങ്കില്‍ എല്ലാ തെളിവുകളുമായി ഞാന്‍ വരാം. അതിന് ശേഷം താങ്കള്‍ക്ക് എന്തു വേണമെങ്കിലും തീരുമാനിക്കാം’ എന്നുമായിരുന്നു വീഡിയോയുടെ ഉളളടക്കം.ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഖൊരക്പൂരില്‍ നിന്നുള്ള ബിജെപി സഥാനാര്‍ത്ഥി കൂടിയാണ് രവി കിഷന്‍.

കഴിഞ്ഞ ദിവസം ഷിന്നോവയുടെ അമ്മ അപര്‍ണ താന്‍ രവി കിഷന്റെ ഭാര്യയാണെന്നും അദ്ദേഹം മകളുടെ പിതൃത്വം നിഷേധിക്കുന്നുവെന്ന ആരോപണവുമായി രംഗത്തെത്തിയിരുന്നു.ഡിഎന്‍എ ടെസ്റ്റ് നടത്തുന്നതിനായി ബോംബൈ ഹൈക്കോടതിയില്‍ ഇവര്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. അപര്‍ണയ്‌ക്കെതിരെയുള്ള എഫ്‌ഐആര്‍ റദ്ദാക്കാനാനും ഹര്‍ജിയില്‍ പറയുന്നുണ്ട്.

ഐസിയുവിലെ പീഡനം;അതിജീവിത സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചു

അപര്‍ണയും കിഷനും പ്രണയത്തിലായിരുന്നുവെന്നും 1991ല്‍ ഇരുവരും വിവാഹിതരായെങ്കിലും ചില വ്യക്തിപരമായ പ്രശ്‌നങ്ങളാല്‍ ഒന്നിച്ചു താമസിക്കാന്‍ സാധിച്ചിരുന്നില്ലെന്നും ഷിന്നോവ ഹര്‍ജിയില്‍ പറഞ്ഞു. 1998 ഒക്ടോബറിലാണ് ഷിന്നോവ ജനിക്കുന്നത്. അതിനു ശേഷമാണ് കിഷന്‍ വിവാഹിതനായിരുന്നുവെന്ന് അറിഞ്ഞതെന്നും ഷിന്നോവ പറഞ്ഞു.

എന്നാല്‍ ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചിരിക്കുകയാണ് രവി കിഷന്‍.പണം തട്ടിയെടുക്കാനുള്ള അടവാണ് ഇതെന്നും അമ്മയും മകളും ബലാത്സംഗത്തിന് പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. ഇരുപത് കോടിയാണ് അപര്‍ണ ആവശ്യപ്പെട്ടതെന്നും രവി കിഷന്റെ അഭിഭാഷകര്‍ പറയുന്നു.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.