സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ശശി തരൂറിന് സാധാരണക്കാര്‍ എന്ന് കേട്ടാല്‍ പരമ പുച്ഛം;പന്ന്യന്‍ രവീന്ദ്രന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം:ശശി തരൂരിന് സാധാരണക്കാരന്‍ എന്ന് കേട്ടാല്‍ പരമ പുച്ഛമാണെന്ന് എല്‍ഡിഎഫ് തിരുവനന്തപുരം ലോക്സഭ മണ്ഡലം സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രന്‍.വളരെ സാധാരണ കുടുംബത്തില്‍ ജനിച്ച് തനിക്ക് അധികം പഠിക്കാന്‍ ഒന്നും സാധിച്ചില്ല.അതിനാല്‍ തനിക്ക് ചിലരുടെ ഓക്സ്ഫോര്‍ഡ് ഇംഗ്ലീഷിനെ ഭയങ്കരമായി പുകഴ്ത്തുന്നു.അത്യാവശ്യം ഇംഗ്ലീഷ് ഒക്കെ തനിക്കും അറിയാം.പാര്‍ലമെന്റില്‍ പോയി മലയാളത്തില്‍ സംസാരിച്ചു കാര്യം നേടിയിട്ടുള്ള ആളാണ് താനെന്നും പന്ന്യന്‍ പറഞ്ഞു.

തരൂരിന് തന്നെ പറ്റി അറിയില്ലായിരിക്കും.തരൂരിന് മുന്നേ പാര്‍ലമെന്റില്‍ എത്തിയ ആളാണ് താന്‍. എല്ലാത്തിലും കേമന്‍ താനാണ് എന്ന ഭാവമാണ് തരൂരിന്. അത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.പറയേണ്ട കാര്യങ്ങള്‍ പലതും പറഞ്ഞാല്‍ അദ്ദേഹത്തിനു വഴി നടക്കാന്‍ പോലും സാധിക്കില്ല. അതൊന്നും പറയില്ല എന്നത് തന്റെ നിലപാട് -പന്ന്യന്‍ പറഞ്ഞു.

27 മുതല്‍ 29 വരെ ജലവിതരണം മുടങ്ങും;മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് വാട്ടര്‍ അതോറിറ്റി

ഒരു ലക്ഷത്തിനു മുകളില്‍ വോട്ടുകള്‍ക്ക് ഞാന്‍ വിജയിക്കുമെന്നും പന്ന്യന്‍ പറഞ്ഞു.രാജീവ് ചന്ദ്രശേഖര്‍ വരുന്നത് വരെ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ എല്ലാം നല്ല നിലയില്‍ കൈകാര്യം ചെയ്തിരുന്നു. രാജീവ് വന്ന ശേഷം മാധ്യമങ്ങള്‍ അങ്ങോട്ട് ചെരിഞ്ഞു.പണച്ചാക്ക് കണ്ടാല്‍ മാറുന്നവരായി മാധ്യമങ്ങള്‍ മാറി.കാശ് ഇല്ലാത്തത് കൊണ്ട് പരിഗണിക്കേണ്ട എന്ന് മാധ്യമങ്ങള്‍ക്ക് തോന്നിയോ.ഇക്കാര്യത്തില്‍ വളരെയധികം ദുഃഖമുണ്ടെന്നും പന്ന്യന്‍ പറഞ്ഞു.

Tags :

Recent News

Advertisement