സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഇടുക്കിയിൽ ഇടതിന് പാളിയതിങ്ങനെ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇടുക്കി: പോളിംഗ് ശതമാനത്തിലെ ഇടിവിലും കേരള കോണ്‍ഗ്രസ് (എം)ന്റെ കൂട്ടുക്കെട്ട് തുണയ്ക്കാത്തതും ഇടുക്കി തിരിച്ചു പിടിക്കാമെന്ന ഇടതുമോഹം പൊളിച്ചു. ഡീന്‍ കുര്യാക്കോസ് നേടിയ 1,33,727 വോട്ടിന്റെ തകര്‍പ്പന്‍ ഭൂരിപക്ഷം ഇടതു പാളയത്തില്‍ അമ്പരപ്പ് മാത്രമല്ല ഞെട്ടലുമുണ്ടാക്കി.

ഇടതുകോട്ടയായ ഉടുമ്പഞ്ചോല അടക്കം ഏഴ് മണ്ഡലങ്ങളിലും അക്ഷരാര്‍ത്ഥത്തില്‍ ഉണ്ടായത് യു ഡി എഫ് തേരോട്ടമായിരുന്നു. സി പി എമ്മിലെ ജോയ്‌സ് ജോര്‍ജുമായി മൂന്നാമങ്കത്തിനിറങ്ങിയ ഡീന്‍ കുര്യാക്കോസിന് ഇത് തുടര്‍ച്ചയായ രണ്ടാം ജയമാണ്.

2019ല്‍ 171053 വോട്ടായിരുന്നു ഡീനിന്റെ ഭൂരിപക്ഷം. ഡീന്‍ കുര്യാക്കോസിന് 4,32,372 വോട്ടും ജോയ്സ് ജോര്‍ജിന് 2,98,645 വോട്ടുമാണ് അന്ന് ലഭിച്ചത്. എന്‍ഡിഎയുടെ സംഗീത വിശ്വനാഥന്‍ നേടിയത് 91,323 വോട്ട്. എന്നാൽ ഇത്തവണ ഡീനിന്‍റെ ലീഡ് കഴിഞ്ഞ തവണത്തേക്കാള്‍ 12675 വോട്ടാണ്.

എല്ലാ മണ്ഡലങ്ങളിലും ഭൂരിപക്ഷം

നിയോജക മണ്ഡലത്തിലെ തൊടുപുഴ, ഇടുക്കി, ഉടുമ്പഞ്ചോല, പീരുമേട്, ദേവികുളം, മുവാറ്റുപുഴ, കോതമംഗലം എന്നീ ഏഴ് അസംബ്ലി മണ്ഡലങ്ങളിലും യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചു. തൊടുപുഴയിലാണ് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം.33620.

ഇടതു മുന്നണി ഏറെ പ്രതീക്ഷ പുലര്‍ത്തിയ ഉടുമ്പഞ്ചോലയില്‍ യുഡിഎഫ് 6760 വോട്ടിന് മുന്നിലെത്തി. മുവാറ്റുപുഴയില്‍ 27,620, കോതമംഗലത്ത് 20,481, ദേവികുളത്ത് 12437, ഇടുക്കിയില്‍ 15,595, പീരുമേട്ടില്‍ 14,641 എന്നിങ്ങനെയാണ് യു ഡി എഫ് ഭൂരിപക്ഷം. നോട്ടക്ക് 9519 വോട്ട് ലഭിച്ചു. 9372 തപാല്‍ വോട്ടുകളില്‍ 2573 വോട്ടിന്റെ ഭൂരിപക്ഷം ഡീന്‍ നേടി.

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.