സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ശ്രീ​ക​ല കൊലക്കേസ്; അ​ന്വേ​ഷ​ണ​ത്തി​ൽ വ​ഴി മു​ട്ടി പൊ​ലീ​സ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെ​ങ്ങ​ന്നൂ​ർ: 15 വ​ർ​ഷം മു​മ്പ്​ കാ​ണാ​താ​യ ശ്രീ​ക​ല​യു​ടെ മൃ​ത​ദേ​ഹ​ത്തി​ന്‍റെ ഭാ​ഗ​ങ്ങ​ൾ ഇ​നി​യും ക​ണ്ടെ​ത്താ​നാ​യി​ല്ല. ​അ​ന്വേ​ഷ​ണ​ത്തി​ൽ വ​ഴി മു​ട്ടി പൊ​ലീ​സ്. ചെ​ന്നി​ത്ത​ല തൃ​പ്പെ​രും​ന്തു​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഇ​ര​മ​ത്തൂ​ർ ര​ണ്ടാം​വാ​ർ​ഡി​ൽ ഐ​ക്ക​ര ജ​ങ്ഷ​ൻ മീ​ന​ത്തേ​തി​ൽ പ​രേ​ത​രാ​യ ചെ​ല്ല​പ്പ​ൻ-​ച​ന്ദ്രി​ക ദ​മ്പ​തി​ക​ളു​ടെ ഇ​ള​യ മ​ക​ൾ ക​ല എ​ന്ന ശ്രീ​ക​ല​യാ​ണ്​ കൊ​ല്ല​പ്പെ​ട്ട​ത്.

ഇ​ര​മ​ത്തൂ​ർ കി​ഴ​ക്ക് മൂ​ന്നാം​വാ​ർ​ഡി​ൽ ക​ണ്ണ​മ്പ​ള്ളി​ൽ അ​നി​ലു​മാ​യി പ്ര​ണ​യ​ത്തി​ലാ​യ ക​ല വീ​ട്ടു​കാ​രു​ടെ എ​തി​ർ​പ്പി​നെ തു​ട​ർ​ന്ന് ഒ​ളി​ച്ചോ​ടി​യാ​യി​രു​ന്നു വി​വാ​ഹം. ഒ​ന്ന​ര​വ​യ​സ്സു​ള്ള കു​ട്ടി​യെ ഉ​പേ​ക്ഷി​ച്ച്​ ക​ല ഒ​ളി​ച്ചോ​ടി​യെ​ന്നാ​ണ്​ ഭ​ർ​ത്താ​വും കു​ടും​ബാം​ഗ​ങ്ങ​ളും പ​റ​ഞ്ഞി​രു​ന്ന​ത്. തു​ട​ർ​ന്ന്​ അ​നി​ൽ ര​ണ്ടാ​മ​ത് വി​വാ​ഹം ക​ഴി​ച്ചു.കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന വി​വ​രം മൂ​ന്നു​മാ​സം മു​മ്പ്​ അ​മ്പ​ല​പ്പു​ഴ പൊ​ലീ​സി​ന്​ ഊ​മ​ക്ക​ത്തി​ലൂ​ടെ​യാ​ണ്​ ല​ഭി​ച്ച​ത്.

തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ ഭ​ർ​തൃ​വീ​ട്ടി​ലെ സെ​പ്​​റ്റി​ക്​ ടാ​ങ്കി​ൽ ക​ല​യു​ടേ​​തെ​ന്ന്​ സം​ശ​യി​ക്കു​ന്ന ചി​ല​വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി​യ​ത്. എ​ന്നാ​ൽ മൃ​ത​ദേ​ഹാ​വ​ശി​ഷ്ടം കി​ട്ടാ​താ​യ​തോ​ടെ​യാ​ണ്​ ദു​രൂ​ഹ​ത വ​ർ​ധി​ച്ച​ത്.വ​ലി​യ പെ​രു​മ്പു​ഴ പാ​ല​ത്തി​ൽ വെ​ച്ച്​ കൊ​ന്ന​ശേ​ഷം മൃ​ത​ദേ​ഹം സെ​പ്റ്റി​ക്ക് ടാ​ങ്കി​ൽ ഇ​ട്ട​താ​ണെ​ന്ന കൂ​ട്ടു​പ്ര​തി​ക​ളു​ടെ മൊ​ഴി​ക്ക്​ പി​ന്നാ​ലെ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും പൊ​ലീ​സി​ന്​ കാ​ര്യ​മാ​യ തു​മ്പ്​ കി​ട്ടി​യി​ട്ടി​ല്ല.

അ​തി​നി​ടെ, മ​റ്റ്​ സം​സ്ഥാ​ന​ങ്ങ​ളി​​ലേ​ക്ക്​ മാ​റ്റി​യോ​​യെ​ന്ന സം​ശ​യ​വു​മു​ണ്ട്. ഇ​സ്രാ​യേ​ലി​ല​ള്ള അ​നി​ല്‍ മ​ക​നോ​ട് പ​റ​ഞ്ഞ​ത്​ അ​മ്മ ജീ​വി​ച്ചി​രി​പ്പു​​ണ്ടെ​ന്നാ​ണ്. ക​സ്റ്റ​ഡി​യി​ലു​ള്ള പ്ര​തി​ക​ൾ പ​റ​ഞ്ഞ​തി​ന്റെ പി​ന്‍ബ​ല​ത്തി​ലാ​ണ് പ​രി​ശോ​ധ​ന​യു​ണ്ടാ​യ​ത്. ഇ​വ​ര​റി​യാ​തെ മ​റ്റൊ​രു​സം​ഘ​ത്തി​ന്റെ സ​ഹാ​യ​ത്തോ​ടെ മൃ​ത​ദേ​ഹം മാ​റ്റി​യോ​​യെ​ന്നും സം​ശ​യി​ക്കു​ന്നു​ണ്ട്.

നാ​ട്ടി​ലു​ള്ള ബ​ന്ധു​ക്ക​ൾ ഉ​ൾ​പ്പെ​ടെ പ​ല​രെ​യും ചോ​ദ്യം ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും കാ​ര്യ​മാ​യ വി​വ​രം കി​ട്ടി​യി​ട്ടി​ല്ല.കേ​സി​ല്‍ വാ​ദി​യാ​യി മാ​റി​യ കെ.​വി. സു​രേ​ഷ്​ കു​മാ​റി​ന്റെ മൊ​ഴി​യെ ബ​ല​പ്പെ​ടു​ത്തു​ന്ന​തി​നാ​യി മ​റ്റു​ള്ള​വ​രി​ല്‍ നി​ന്നും അ​നു​ബ​ന്ധ മൊ​ഴി​ക​ള്‍ ക​ണ്ടെ​ത്താ​നാ​ണ് പൊ​ലീ​സി​ന്‍റെ ഇ​പ്പോ​ഴ​ത്തെ ശ്ര​മം. മൃ​ത​ദേ​ഹാ​ശി​ഷ്ട​ങ്ങ​ള്‍ക്ക്​ 15 വ​ര്‍ഷ​ത്തി​ന്​ മേ​ൽ പ​ഴ​ക്ക​മു​ള്ള​തി​നാ​ൽ ഫോ​റ​ന്‍സി​ക് പ​രി​ശോ​ധ​ന​യി​ലൂ​ടെ ഡി.​എ​ന്‍.​എ വേ​ര്‍തി​രി​ച്ചെ​ടു​ക്കു​ന്ന​ത്​ ഏ​റെ ദു​ഷ്ക​ര​മാ​ണ്.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.